പാലപ്പം ഇനി പൂവുപോലെ സോഫ്റ്റ് ആയികിട്ടും.!! ഇതുപോലൊയൊന്നു ഉണ്ടാക്കി നോക്കൂ.! | Soft Palappam Recipe

Soft Palappam Recipe : ആദ്യം നമുക്ക് പാലപ്പത്തിന്റെ മാവ് കൂട്ടി വയ്ക്കുന്നത് എങ്ങനെ എന്ന് നോക്കാം.രണ്ടു കപ്പ് പച്ചരി എടുത്തിട്ട് നന്നായി കഴുകി നാല് മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ഈ പച്ചരിയും ഒരു കപ്പ് ചോറും ഒരു കപ്പ് തേങ്ങ ചിരകിയതും ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ് ചേർത്തു കൊടുക്കാം. ഇനിയാണ് നമ്മുടെ മാജിക് ഇൻഗ്രീഡിയന്റ് ചേർക്കാൻ പോകുന്നത്. ഒരു സ്പൂൺ പഞ്ചസാരയും

ഒരു സ്പൂൺ വെളിച്ചെണ്ണയും മറ്റൊരു പാത്രത്തിൽ നന്നായി ചേർത്തതിനുശേഷം ഈ മാവിലേക്ക് ഒഴിക്കാം. ഇത് പുളിച്ചു പൊങ്ങാൻ ഒരു എട്ടു മണിക്കൂറെങ്കിലും മാറ്റി വെക്കാം. അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർക്കാം. വേണമെങ്കിൽ രണ്ട് സ്പൂൺ തേങ്ങാപ്പാൽ ചേർക്കാം. ഈ സമയം അര സ്പൂൺ പഞ്ചസാര കൂടി ചേർത്താൽ രുചി കൂടും.ഇനി നമുക്ക് ഈസി പൊട്ടറ്റോ സ്റ്റൂ ഉണ്ടാക്കുന്നത്

എങ്ങനെ എന്ന് നോക്കാം.മൂന്ന് ഉരുളക്കിഴങ്ങും ചെറിയൊരു കഷ്ണം കാരറ്റും പകുതി സവാളയം മൂന്ന് പച്ചമുളകും ഒരു ചെറിയ കഷ്ണം ഇഞ്ചിയും അരിഞ്ഞുവയ്ക്കുക. ഒരു കുക്കറിൽ ഇവയെല്ലാം ചേർത്ത് മൂന്ന് ഏലക്കയും 3 ഗ്രാമ്പൂവും മൂന്ന് കറുകപ്പട്ടയും അരക്കപ്പ് മൂന്നാം പാലും ഉപ്പും

ചേർത്ത് വേവിക്കുക. ശേഷം കാൽ ടീസ്പൂൺ വിധം കുരുമുളകുപൊടിയും മസാലയും ചേർത്തിളക്കി അരക്കപ്പ് രണ്ടാംപാൽ ഒഴിക്കാം. തിളച്ചതിനുശേഷം അരക്കപ്പ് ഒന്നാംപാൽ ചേർക്കാം. ഒപ്പം കറിവേപ്പില വെളിച്ചെണ്ണ യും ചേർത്താൽ കിടിലം പൊട്ടറ്റോ സ്റ്റൂവും റെഡി.വിശദമായ റെസിപ്പി വീഡിയോയിൽ കാണാൻ കഴിയും.

You might also like