ഈ പപ്പായ മാത്രം മതിചപ്പാത്തിക്കും ചോറിനും.!! മെഴുക്കു പുരട്ടി എളുപ്പത്തിൽ.!! | Pappaya Mezhukkupuratti Recipe

Whatsapp Stebin

Pappaya Mezhukkupuratti Recipe : പച്ചക്കറി ഒന്നുമില്ലേ ഫ്രിഡ്ജിൽ? പറമ്പിലേക്ക് ഒന്ന് നോക്കൂ. പപ്പായ ചിരിച്ചു കൊണ്ട് നിൽക്കുന്നില്ലേ? നല്ല വിളഞ്ഞ പപ്പായ അടർത്തി എടുത്തോളൂ. നമുക്ക് ഒരു കിടിലം മെഴുക്കുപുരട്ടി ഉണ്ടാക്കാം.നല്ല വിളഞ്ഞ പപ്പായ എടുത്ത് കുരു എല്ലാം കളഞ്ഞ് കഴുകി എടുക്കുക. എന്നിട്ട് നീളത്തിൽ അരിയണം.

ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി,  ആവശ്യത്തിന് ഉപ്പ്, രണ്ട് ടേബിൾ സ്പൂൺ ചതച്ച മുളക് എന്നിവ ചേർത്ത് കുഴയ്ക്കാം.ഒരു പാനിൽ മൂന്ന് സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് പുരട്ടി വച്ചിരിക്കുന്ന പപ്പായ ചേർത്ത് ഇളക്കി കൊടുക്കാം. ഇതിലേക്ക് കുറച്ച് കറിവേപ്പിലയും ചേർക്കാം. എന്നിട്ട് അടച്ചു വച്ച് വേവിയ്ക്കാം.

മറ്റൊരു പാനിൽ രണ്ട് സ്പൂൺ വെളിച്ചെണ്ണ ചൂടാക്കിയിട്ട് ഒരു സവാളയും പച്ചമുളകും നീളത്തിൽ അരിഞ്ഞ് ഇട്ടുകൊടുക്കാം. ഇതിൽ ആവശ്യത്തിന് ഉപ്പും കൂടിയിട്ട് നന്നായിട്ട് വറുത്തെടുക്കുക.

നമ്മൾ വേവിച്ചു വച്ചിരിക്കുന്ന പപ്പായയിലേക്ക് ഈ സവാളയും കൂടെ ഇട്ട് കൊടുത്തിട്ട് വേപ്പിലയും ഇട്ട് യോജിപ്പിക്കുക.നല്ല രുചികരമായ പപ്പായ മെഴുക്കുപുരട്ടി തയ്യാർ. എല്ലാവരും ഉണ്ടാക്കി നോക്കാൻ മറക്കരുതേ. വിശദമായ റെസിപ്പിക്കു വീഡിയോ കാണാം.

You might also like