രാവിലെ ബ്രേക്ക്ഫാസ്റ്റിനു പൂ പോലത്തെ ഇഡ്ഡലി ആയാലോ? ഇനി ഇഡലി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ.!! | Soft Iddali Easy Recipe

Whatsapp Stebin

Soft Iddali Easy Recipe : ആരോഗ്യകരമായ പ്രഭാത ഭക്ഷണങ്ങളിൽ ഏറ്റവും മികച്ചതാണ് ഇഡ്ഡലി. ആവിയിൽ വേവിക്കുന്നതിനാൽ ദഹിക്കാൻ വളരെ എളുപ്പമാണ് എന്നതാണ് ഇതിന്റെ പ്രധാന ഗുണം. ഇഡ്ഡലി ഒരു പുതിയ വിഭവമൊന്നുമല്ല. നമ്മുടെ അടുക്കളയിലെ സാധാരണ ചേരുവകളായ അരിയും ഉഴുന്നും അരച്ചു പുളിപ്പിച്ചാണ് ഇഡ്ഡലി തയാറാക്കുന്നത്. എന്നാൽ എപ്പോൾ ഉണ്ടാക്കുമ്പോളും നല്ല

സോഫ്റ്റ് ആയിട്ട് നല്ല പഞ്ഞി പോലെ ഉള്ള ഇഡ്ഡലി ഇനി പെട്ടെന്നുണ്ടാകാം, ഇതുവരെ ഇഡ്ഡലി സോഫ്റ്റ് ആയിട്ടില്ല, മാവ് പുളിക്കുന്നില്ല എന്ന് പരാതിയുള്ളവർ ഈ രീതിയിൽ തയാറാക്കി നോക്കൂ. ഈ മാവ് ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിച്ചാലും എത്ര ദിവസം വേണമെങ്കിലും പഞ്ഞി പോലെ ഉള്ള ഇഡ്ഡലി തയാറാക്കാം. എങ്കിൽ ഇനി പഞ്ഞി പോലെ സോഫ്റ്റ് ആയ ഇഡ്ഡലി എങ്ങനെ ഉണ്ടാക്കുന്നത് എന്നു നോക്കാം.

ആദ്യമായി അരക്കപ്പ് ഉഴുന്നും മുക്കാൽ കപ്പ് പുഴുക്കലരിയും മുക്കാൽ കപ്പ് പച്ചരിയും എടുക്കുക. ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ ഉലുവ കൂടി ചേർത്ത് കൊടുക്കുക. നമ്മൾ സ്ഥിരമയി ഉപയൊഗിക്കുന്ന ഏതരിയും ഉപയോഗിക്കാം കെട്ടോ. ഇനി അരിയും ഉഴുന്നും നന്നായി കഴുകിയെടുക്കാം.

ഉഴുന്ന് ഒരു പ്രാവശ്യം മാത്രം കഴുകിയാൽ മതിയാവും. അല്ലെങ്കിൽ ഉഴുന്നിന്റെ കൊഴുപ്പ് നഷ്ടപ്പെടും. ഉഴുന്ന് കുതിരാൻ വെക്കുന്ന വെള്ളത്തിൽ വേണം അരിയും ഉഴുന്നും അരച്ചെടുക്കാൻ. അത്കൊണ്ട് ഉഴുന്നിലേക്ക് 2 കപ്പ് വെള്ളവും അരിയിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത്‌ കുതിരാൻ വെക്കുക.
ഇഡ്ഡലി നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയിട്ട് ഉണ്ടാക്കാൻ കുറച്ച് ടിപ്സ് കൂടെയുണ്ട്. അതെന്താണെന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.

You might also like