കോട്ടിങ് പോയ നോൺസ്റ്റിക് പാത്രങ്ങൾകളയല്ലേ; ഈ വഴി അറിഞ്ഞാൽ പുത്തൻ പുതിയതാക്കി ഉപയോഗിക്കാം.!! | How To Reuse Nonstick Thawa Malayalam

How To Reuse Nonstick Thawa Malayalam : നമ്മുടെ പഴയ ഇരുമ്പു പാത്രങ്ങളും മൺചട്ടികളുമെല്ലാം ഇന്ന് ഔട്ട് ഓഫ് ഫാഷനായി എന്ന് തന്നെ പറയേണ്ടി വരും. ഇന്നത്തെ നമ്മുടെ അടുക്കളയിലെ താരം നോൺസ്റ്റിക് പാത്രങ്ങളാണ്. ഏത് വിഭവങ്ങളായാലും അതുണ്ടാക്കാൻ ഇന്ന് എല്ലാവർക്കും എളുപ്പം നോൺസ്റ്റിക് പാത്രങ്ങൾ തന്നെ. എന്നാൽ ഈ പത്രങ്ങളുടെ നോൺസ്റ്റിക് കോട്ടിങ് വളരെ എളുപ്പത്തിൽ ഇളകി പോരുന്നതായി കാണാറുണ്ട്.

എന്നാൽ അവിടെയും ഇവിടെയുമായാണ് ഇത് പോകുന്നത് കാണാറ്. ഇങ്ങനെ പകുതി കോട്ടിങ് പോയ പാത്രങ്ങൾ നമ്മൾ പെട്ടെന്ന് ഒഴിവാക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ നോൺസ്റ്റിക് ഇളകിത്തുടങ്ങിയ പാത്രങ്ങൾ ഇനി ആരും ഉപേക്ഷിക്കല്ലേ. ഈ പാത്രങ്ങൾ പുനരുപയോഗിക്കാനുള്ളൊരു കിടിലൻ ടിപ്പ് ആണ് ഇനി പറയാൻ പോകുന്നത്. നോൺസ്റ്റിക് ഇളകിപ്പോന്ന പാത്രങ്ങളുടെ നോൺസ്റ്റിക് പൂർണമായും കളഞ്ഞു ആരോഗ്യപ്രദമായ രീതിയിൽ ഭക്ഷണം

പാകം ചെയ്യാനുള്ള പാത്രങ്ങളാക്കി അവയെ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ആദ്യം തന്നെ പാത്രത്തിലേക്ക് അൽപ്പം സോപ്പ് ഓയിൽ ഒഴിച്ച്‌ കൊടുക്കുക. നമ്മൾ ഇവിടെ ഉപയോഗിക്കുന്നത് വിം ആണ്. ശേഷം ഒരു സ്റ്റീലിന്റെ സ്ക്രബ്ബർ ഉപയോഗിച്ച് നന്നായി ഉരച്ച് കൊടുക്കുക. അരമണിക്കൂർ കഴിഞ്ഞതിന് ശേഷം കുറച്ച് ബേക്കിംഗ് സോഡ കൂടെ ചേർത്ത് പാത്രം നന്നായി ഉരച്ച് കൊടുക്കുക. പാത്രം നന്നായി കുതിർന്ന് കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അടുത്തതായി നമ്മൾ സാൻ പേപ്പർ ഉപയോഗിച്ച് നല്ലപോലെ

അമർത്തി ഉരച്ച് കൊടുക്കുക. കുറച്ച് അധികം സമയം അമർത്തി ഉരച്ച് കൊടുത്താൽ മാത്രമേ പൂർണമായും നോൺസ്റ്റിക് ഇളകിപ്പോരുകയുള്ളൂ. ഇളകിപ്പോന്ന നോൺസ്റ്റിക് പാത്രങ്ങൾ നമ്മുടെ ശരീരത്തിന് വളരെയധികം ദോഷമാണ്. അത്കൊണ്ട് തന്നെ ഇത്തരത്തിലുള്ള പാത്രങ്ങൾ ആരോഗ്യത്തിന് ദോഷമില്ലാത്ത രീതിയിൽ പുനരുപയോഗിക്കാൻ അതിന്റെ കോട്ടിങ് എങ്ങനെ കളഞ്ഞെടുക്കാം എന്നതിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കൊടുത്ത വീഡിയോ കാണുക.

You might also like