ചെറിയ ഉള്ളി വീട്ടിലുണ്ടോ ഇങ്ങനെ ചെയ്തു നോക്കൂ.!! | Small Onion Easy Recipe

Small Onion Easy Recipe : പലപ്പോഴും ചോറിന് വളരെ എളുപ്പത്തിൽ ഒരു കൂട്ടാൻ തയ്യാറാക്കാൻ കഴിയാതെ വിഷമിക്കുന്നവരാണ് നമ്മൾ. വളരെ എളുപ്പത്തിൽ ഇനി തയ്യാറാക്കാവുന്ന ഒരു കൂട്ടാൻ റെസിപ്പി ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം…

അതിനായി ആദ്യം തന്നെ ഒരു പാത്രം എടുത്ത് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ഒന്ന് ചൂടായി വരുമ്പോഴേക്കും ഒരു 12 ചുവന്നുള്ളി തൊലി കളഞ്ഞ് വെളിച്ചെണ്ണയിലേക്ക് ഇട്ട് കൊടുക്കുക. തീ കുറച്ചുവെച്ച് ഒരു മിനിറ്റ് നേരം ഇത് ഒന്ന് വയറ്റി എടുക്കാവുന്നതാണ്.അതിനുശേഷം ഇത് നന്നായി ഒന്ന് വഴന്നു വരുമ്പോഴേക്കും ഇതിലേക്ക് ആറ് വറ്റൽമുളക്

Read Also: ഈ ഒരൊറ്റ വെള്ളം മതി വീട്ടിലെ ഗ്ലാസുകളും.. https://tasteplus.in/easy-cleaning-tips-use-tea-powder/

ചേർത്തു കൊടുക്കാം. ഒപ്പം ഒരു കഷണം ഇഞ്ചിയും ഇട്ടു കൊടുക്കാം. ഇനി ഇവ മൂന്നും കൂടെ നന്നായി ഒരു രണ്ടുമിനിറ്റ് നേരത്തോളം വഴറ്റി എടുക്കാം. ശേഷം ഇത് ഈ പാത്രത്തിൽ നിന്ന് മാറ്റിയെടുക്കാവുന്നതാണ്. മറ്റൊരു പാത്രത്തിലേക്ക് ഒരു അഞ്ച് പപ്പടം പൊള്ളിച്ച് എടുക്കാം.മിക്സിയുടെ ചെറിയ ജാറിലേക്ക് 5 ടേബിൾ സ്പൂൺ തേങ്ങ മുമ്പ് നമ്മൾ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന

ഇഞ്ചി ചുവന്നുള്ളി വറ്റൽ മുളക് എന്നിവയും ചെറിയ കഷണം വാളൻപുളി കുറച്ച് കറിവേപ്പില ഇട്ട് ഇവയൊക്കെ താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ ഒന്ന് ചതച്ചെടുക്കാം. ഇതിലേക്ക് നമ്മൾ പൊള്ളിച്ചു വച്ചിരിക്കുന്ന പപ്പടം ചെറുതായി പൊടിച്ച് ഇട്ടുകൊടുക്കുന്നതാണ്. 10 സെക്കൻഡ് മിക്സിയിൽ വീഡിയോയിൽ കാണുന്നതുപോലെ ഒന്ന് ചതച്ചെടുക്കുകയാണ് എങ്കിൽ നിങ്ങൾക്ക് രുചികരമായ ചമ്മന്തി തയ്യാറാക്കാവുന്നതാണ്.

You might also like