സിനിമയെ വെല്ലുന്നതാണലോ ഇവരുടെ പ്രണയകഥ…നിർബന്ധിച്ച് നായികയാക്കി എന്നാൽ ഷൂട്ടിങ്ങിനിടയിൽ അപകടം. ആ കുറ്റബോധം പിന്നീട് പ്രണയമായി.. അജിത്ത് ശാലിനി പ്രണയകഥ

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ മികച്ച താരദമ്പതികളിൽ ഒന്നാണ് അജിത്തും ശാലിനിയും. ഇന്നും സിനിമാ ലോകം കയ്യടക്കി അഭിനയം കാഴ്ചവെയ്ക്കുന്ന ഒരു നടനാണ് അജിത്ത്. ഭാര്യയായ ശാലിനിയും ഒട്ടും മോശമല്ല. ഒരു കാലത്ത് തമിഴ് മലയാളം സിനിമാ രംഗത്തെ മികച്ച നായികാ സാനിദ്ധ്യം തന്നെ ആയിരുന്നു ശാലിനി. നടി ആകുന്നതിന് മുൻപ് തന്നെ ബാല താരമായാണ് ശാലിനി സിനിമയിൽ എത്തുന്നത്. എൻ്റെ മാമാട്ടികുട്ടിയമ്മയ്ക്ക് എന്ന മലയാളം സിനിമ വഴിയാണ് ശാലിനി സിനിമയിൽ ചുവടുവെയ്ക്കുന്നത്. അത്കൊണ്ട് തന്നെ താരം ഇന്നും ജനങ്ങളുടെ ബേബി ശാലിനിയാണ്. വിവാഹ ശേഷം താരം സിനിമയിൽ നിന്നും വിട്ട്

നിന്നെങ്കിലും ഇന്നും ജനങ്ങൾക്ക് ശാലിനി പ്രിയപ്പെട്ടതാണ്. താരത്തിൻ്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും അറിയാൻ പ്രേക്ഷകർ ആകാംഷ പ്രകടിപ്പിക്കാറുണ്ട്. 1990 ലാണ് അവസാനമായി ശാലിനി ബാലതാരമായി അഭിനയിക്കുന്നത്. എന്നാൽ അതിലും വിസ്മയിപ്പിക്കുന്ന തരത്തിലായിരുന്നു പിന്നീട് നായികയായി അരങ്ങേറ്റം കുറിച്ചത്.1997 ൽ കുഞ്ചാക്കോ ബോബൻ നായകനായ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് ശാലിനി നായിക വേഷം ചെയ്യുന്നത്. വൻ വിജയം കൈവരിച്ച സിനിമയ്ക്ക് ഇന്നും ആരാധകരുണ്ട്. അനിയത്തിപ്രാവ് വിജയിച്ചതോടെ കുഞ്ചാക്കോ ബോബൻ ശാലിനി ജോഡിയിൽ നിരവധി സിനിമ ജനിച്ചു. ഇവർ തമ്മിലുള്ള സ്ക്രീൻ പ്രസൻസ് കണ്ടതോടെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തയും ജനങ്ങൾക്കിടയിൽ പരന്നു.

ഇതിനിടയിലാണ് അജിത്ത് ശാലിനി താര ജോഡികൾ പ്രണയത്തിൽ ആവുന്നത്. 1999 ലാണ് ഇരുവരും ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിക്കുന്നത്. അമർക്കളം എന്ന ചിത്രത്തിൽ അഭിനയിക്കുന്ന വേളയിൽ കത്തി വീശുന്ന ഒരു രംഗം ചിത്രീകരിക്കുന്ന സമയം അജിത്ത് അറിയാതെ ശാലിനിയുടെ കൈ മുറിച്ചു. അമർക്കളത്തിലേക്ക് ശാലിനിയെ അഭിനയിക്കാൻ വിളിക്കുമ്പോൾ പ്ലസ് ടൂ പരീക്ഷ ഉള്ളതിനാൽ ശാലിനിയുടെ കുടുംബം അണിയറപ്രവർത്തകരെ മടക്കി അയക്കുകയായിരുന്നു. ആദ്യം സംവിധായകനായ ശരണാണ് ശാലിനിയെ സമീപിച്ചത്. ശാലിനി പരീക്ഷ കാരണം അഭിനയിക്കുന്നില്ല എന്ന് പറഞ്ഞെങ്കിലും ശാലിനിയെ

നായികയാക്കണമെന്ന് മനസിൽ ഉറപ്പിച്ചിരുന്നതിനാൽ താരത്തെ പറഞ്ഞ് സമ്മതിപ്പിക്കാൻ ശരൺ അജിത്തിനെ അയച്ചു. പരീക്ഷയുടെ കാര്യം ശാലിനി വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ശരണിനോട് പോലും ചോദിക്കാതെ അജിത് പറഞ്ഞു ആദ്യം പരീക്ഷ എഴുതി തീര്‍ക്കൂ, ഞങ്ങള്‍ ഷൂട്ടിംങ് നീട്ടിവച്ചോളാം എന്ന് പറഞ്ഞാണ് അജിത്ത് ശാലിനിയെ പറഞ്ഞ് സമ്മതിപ്പിച്ചത്. അങ്ങനെയാണ് ശാലിനി അഭിനയിക്കാമെന്ന് വാക്ക് കൊടുക്കുന്നത്. അമർക്കളം എന്ന ചിത്രത്തിൽ ശാലിനി വരാൻ പ്രധാന കാരണം അജിത്ത് തന്നെയാണ്. ഇതിന് ശേഷമാണ് ചിത്രീകരണത്തിന് എത്തിയ ശാലിനിക്ക് ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ അജിത്തിന്റെ കൈയ്യിലിരുന്ന കത്തിമൂലം പരിക്കേറ്റത്. ഇത് അജിത്തിൽ കുറ്റബോധം ഉണ്ടാക്കുകയും ഇഷ്ടത്തിന് വഴിയൊരുക്കുകയും ചെയ്തു. അങ്ങനെയാണ് ഇരുവരും തമ്മിൽ അടുക്കുന്നതും പ്രണയത്തിലാകുന്നതും.

Rate this post
You might also like