തറവാട്ടിലേക്ക് പോകാൻ നിർബന്ധിച്ച് ലക്ഷ്മിയമ്മ. ഏത് വിധേനയും യാത്ര മാറ്റിവെക്കാൻ ബാലന്റെ ശ്രമം | Santhwanam today episode

സാന്ത്വനത്തിൽ ഇനി പ്രശ്നപരിഹാരത്തിനുള്ള സമയമാണ്. നിലവിലുള്ള എല്ലാ വിഘ്നങ്ങളും മാറിക്കിട്ടാൻ ജ്യോത്സൻ നിർദ്ദേശിച്ച പരിഹാരം കുറച്ച് ദിവസത്തേക്ക് തറവാട് വീട്ടിൽ പോയി നിൽക്കുക എന്നതാണ്. കുടുംബവീടിന്റെ വിഷയത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതുകൊണ്ട് തറവാട്ട് വീട്ടിലേക്ക് പോകാൻ ബാലന് വല്ലാത്ത മടിയുണ്ട്. ബാലൻ അത്‌ ദേവിയോട് പറയുന്നത് സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ഈയൊരു പരിഹാരം

ചെയ്ത് സാന്ത്വനം വീട്ടിൽ എന്തെങ്കിലും ദോഷങ്ങളുണ്ടെങ്കിൽ അതൊക്കെ മാറ്റിയെടുക്കണമെന്ന് ലക്ഷ്മിയമ്മ എല്ലാവരോടും പറയുന്നുണ്ട്. അപ്പുവിന് മാത്രമല്ല, അഞ്ചുവിനും സന്താനഭാഗ്യം ലഭിക്കാൻ ഈ പരിഹാരമാർഗം ഉടൻ ചെയ്യണമെന്നാണ് ലക്ഷ്മിയമ്മയുടെ പക്ഷം. ഇത് കേട്ടിട്ട് അപ്പു അഞ്ജുവിനെ നോക്കി ഒരു ചിരി പാസാക്കുന്നുണ്ട്. അതേ സമയം സാന്ത്വനം പ്രേക്ഷകർ ഇപ്പോൾ ആവശ്യപ്പെടുന്നത് ശിവാഞ്‌ജലിമാരുടെ ടൂർ ഉടനെ കാണിക്കാനാണ്.

ശിവനും അഞ്‌ജലിയും ഒരു ട്രിപ്പ് പോകുന്നതിനെപ്പറ്റി ഇടക്ക് വീട്ടിൽ ചർച്ചയുണ്ടായെങ്കിലും പിന്നീട് അതിനെപ്പറ്റി ആരും ഒന്നും പറഞ്ഞുകേട്ടില്ല. സങ്കടക്കാഴ്ചകൾ രണ്ടാഴ്ച്ച വലിച്ചുനീട്ടിയത് പോലെ ശിവജ്ഞലിമാരുടെ ട്രിപ്പും രണ്ടാഴ്ച്ച തന്നെ കാണിക്കണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം. ഏറെ ആരാധകരാണ് ശിവാഞ്ജലിമാർക്കുള്ളത്. ശിവനായി നടൻ സജിനെത്തുമ്പോൾ അഞ്ജലിയാകുന്നത് ഗോപിക അനിലാണ്. ഇരുവരുടെയും മികച്ച സ്ക്രീൻ

കെമിസ്ട്രി പ്രേക്ഷകർ തുടക്കത്തിൽ തന്നെ ഏറ്റെടുത്തിരുന്നു. റീലിലെ പോലെ തന്നെ റിയൽ ലൈഫിലും ഇവർ മികച്ച സുഹൃത്തുക്കളാണ്. നടി ചിപ്പി രഞ്ജിത്ത് നിർമ്മാതാവാകുന്ന സാന്ത്വനം പരമ്പര റേറ്റിങ്ങിലും മുൻപന്തിയിലാണ്. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം പതിപ്പാണ് സാന്ത്വനം. എന്നാൽ മലയാളം പ്രേക്ഷകരുടെ അഭിരുചിയനുസരിച്ചുള്ള കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് സാന്ത്വനത്തിന്റെ അവതരണം. മലയാളത്തിൽ ചിപ്പി ചെയ്യുന്ന ലീഡ് കഥാപാത്രം തമിഴിൽ നടി സുചിതയാണ് അവതരിപ്പിക്കുന്നത്. Santhwanam today episode.

You might also like