ലച്ചു അപ്പച്ചി ആളൊരു കില്ലാടി തന്നെ.. ലച്ചുവിന്റെ ഹൈപ്പർ തള്ളിനെ ട്രോളി സാന്ത്വനം കുടുംബം.. കയ്യീന്ന് പോയ അവസ്ഥയിൽ അപ്പു.. ഒരിടത്ത് ലച്ചു, മറ്റൊരിടത്ത് പിടിമുറുക്കി ജയന്തിയും.!!

സമാനതകളില്ലാത്ത രസനിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച് സാന്ത്വനം പരമ്പര മുന്നേറുകയാണ്. ലച്ചു അപ്പച്ചിയുടെ വരവോടെ സാന്ത്വനത്തിൽ ഒച്ചയും അനക്കവുമൊക്കെ ഒന്നുകൂടി എന്ന് തന്നെ പറയാം. എന്നാൽ ലച്ചു ആളൊരു കില്ലാടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡുകളിലൂടെ. നെഗറ്റീവ് ഇമേജ് മാത്രം നിലനിർത്തിപ്പോന്ന അപ്പച്ചിക്ക് കോമഡി ട്രാക്കും കൊടുത്തിരിക്കുകയാണ് സീരിയലിന്റെ അണിയറപ്രവർത്തകർ.

കഴിഞ്ഞ എപ്പിസോഡിൽ കണ്ണന്റെ മുറി തട്ടിയെടുക്കുക വഴി സാന്ത്വനം വീട്ടിലെ പലരുടെയും ഹൃദയത്തിന്റെ ഒരംശം തന്നെ കാർന്നുതിന്നുകയായിരുന്നു അമരാവതിയിലെ പെൺപുലി രാജലക്ഷ്മി. അതിന് പിന്നാലെയാണ് സാന്ത്വനത്തിലെ പാചകം ലച്ചു ഏറ്റെടുത്തത്. ലച്ചുവിന്റെ പാചകത്തെക്കുറിച് അപർണ ഹരിയോട് വാചാലയാകുന്നിടത്ത് നിന്നാണ് സാന്ത്വനത്തിന്റെ ഏറ്റവും പുതിയ പ്രോമോ വീഡിയോ ആരംഭിക്കുന്നത്. ഇവിടത്തെ പോലെ വെറും ചമ്മന്തിയും ദോശയും ഒന്നുമല്ല,

നല്ല അടാർ ഐറ്റമായിരിക്കും അപ്പച്ചി തയ്യാറാക്കുക എന്നാണ് അപ്പു പറയുന്നത്. ചിക്കനൊക്കെ കൊണ്ട് പല വിഭവങ്ങളുണ്ടാകും എന്നും അപ്പു ഹരിയോട് പറയുന്നുണ്ട്. ഇതൊക്കെ കേട്ട പാടെ ഹരി അപ്പുവിനെ അടുക്കളയിലേക്ക് വിളിച്ചുകൊണ്ടുപോകുന്നതും പ്രൊമോയിൽ കാണാം. അവിടെ ചെല്ലുമ്പോൾ നല്ല രസകരമായി നീണ്ടുനിവർന്ന് കിടന്നുറങ്ങുന്ന ലച്ചുവിനെയാണ് അപ്പു കാണുന്നത്. ഇതിന്റെ പേരിൽ അപ്പുവിനെയും ലച്ചുവിനെയും എല്ലാവരും നന്നായി വാരുന്നുണ്ട്.

ലച്ചുവിന്റെ ഹൈപ്പർ തള്ളാണ് വിഷയം. കണ്ണനും കിട്ടിയ അവസരം നന്നായി ഉപയോഗിക്കുന്നുണ്ട്. അതേ സമയം സാവിത്രിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ജയന്തി എത്തുന്നതും പ്രൊമോയിലുണ്ട്. തന്റെ മകൾ പോലും ഇതെല്ലാം മറന്നു എന്ന് പറഞ്ഞാണ് സാവിത്രി ജയന്തിയോട് സംസാരിക്കുന്നത്. എന്താണെങ്കിലും ഒരിടത്ത് ജയന്തി, മറ്റൊരിടത്ത് ലച്ചു എന്ന അവസ്ഥയാണ് ഇപ്പോൾ. രണ്ടുപേരുടെയും ലക്‌ഷ്യം സാന്ത്വനം. പക്ഷേ സാന്ത്വനത്തിന്റെ ഐക്യം തകർക്കാൻ അത്ര എളുപ്പമല്ലെന്ന് മനസിലാക്കാൻ ഇനിയും ഇവർ വൈകുന്നുവെന്നാണ് പ്രേക്ഷകരുടെ കമന്റ്.

You might also like