ജയന്തിയും രാജലക്ഷ്മിയും കണ്ടുമുട്ടുന്നു 😱😱 സാന്ത്വനത്തിൽ ഇതാ മാസ് സീൻ🔥🔥പ്രതീക്ഷിച്ച പോലെയാകില്ല, ജയന്തി രാജലക്ഷ്മിയെ വിരട്ടിയോടിക്കാൻ സാധ്യത.!!

കുടുംബബന്ധങ്ങളുടെ ഊഷ്മളത വരച്ചുകാട്ടുന്ന പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. സാന്ത്വനം കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. സന്തോഷം എന്നും അലതല്ലിയിരുന്ന സാന്ത്വനം കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായത് അമരാവതിയിലെ തമ്പിയുടെ ഇടപെടലിലൂടെയാണ്. മകൾ അപർണ സാന്ത്വനത്തിലെ മരുമകളാണെങ്കിലും ആദ്യമൊന്നും മകളെ സ്വീകരിക്കാൻ തമ്പി തയ്യാറായിരുന്നില്ല.

എന്നാൽ അപർണ്ണ ഗർഭിണിയായതോട ചെറിയ വിട്ടുവീഴ്ചകൾക്ക് തമ്പി തയ്യാറായി. ഇപ്പോൾ ഹരിക്കൊപ്പം അപർണയെ അമരാവതിയിലേക്ക് പൂർണമായും തിരിച്ചെത്തിക്കാൻ ശ്രമിക്കുകയാണ് തമ്പി. ഇപ്പോൾ തൻറെ പുതിയ അടവുമായി അയാൾ കളത്തിലിറങ്ങിയിരിക്കുകയാണ്. തമ്പിയുടെ ഇളയ സഹോദരി രാജലക്ഷ്മി സാന്ത്വനത്തിൽ എത്തിയിട്ടുണ്. രാജലക്ഷ്മിയുടെ വരവ് ഒരു ഒന്നൊന്നര വരവാണെന്ന് സാന്ത്വനം കുടുംബത്തിനാകെ മനസിലായിക്കൊണ്ടിരിക്കുകയാണ്. സാന്ത്വനത്തിൽ വിള്ളലുണ്ടാക്കാനാണ് അവരുടെ ശ്രമം.

കഴിഞ്ഞ എപ്പിസോഡിൽ കണ്ണനെ വഴക്ക് പറയുന്ന രാജലക്ഷിയെയും അത്‌ ചോദിക്കാനൊരുങ്ങുന്ന ബാലനെയും കാണിച്ചിരുന്നു. എന്നാൽ ഒരു പ്രശ്നം ഒഴിവാക്കണമെന്ന് ദേവി പറയുന്നതോടെയാണ് ബാലൻ അടങ്ങിയത്. ഇപ്പോൾ സാന്ത്വനത്തിന്റെ പുതിയ പ്രോമോ വീഡിയോയിൽ രാജലക്ഷ്മിയും ജയന്തിയും കണ്ടുമുട്ടുന്നു എന്നതാണ് കാണിച്ചിരിക്കുന്നത്. സാന്ത്വനത്തിന്റെ തകർച്ച ആഗ്രഹിക്കുന്ന രണ്ടുപേരാണ് പരസ്പരം കണ്ടുമുട്ടുന്നതെങ്കിലും ഇരുവരും തമ്മിൽ ചേരുമോ എന്ന സംശയമാണ് പ്രേക്ഷകർ പ്രകടിപ്പിക്കുന്നത്.

ഇതുവരെയും പരിചയമില്ലാത്ത ജയന്തിയും രാജലക്ഷ്മിയും ആദ്യകാഴ്ചയിൽ തന്നെ ആരെന്നറിയാതെ അഞ്ജുവിനോടും അപ്പുവിനോടും ആളാരെന്ന് തിരക്കുന്നതും പ്രൊമോയിൽ കാണാം. എന്താണെങ്കിലും ഈ രണ്ട് ദുഷ്ടശക്തികളും ഒന്നായാൽ സാന്ത്വനത്തിന്റെ കാര്യത്തിൽ ഉടൻ തന്നെ ഒരു തീരുമാനമായേക്കുമെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്. എന്നാൽ അങ്ങനെയാർക്കും തകർക്കാൻ സാധിക്കുന്നതല്ല സാന്ത്വനത്തിന്റെ കെട്ടുറപ്പ് എന്ന് പറയുന്നവരും എണ്ണത്തിൽ കുറവല്ല. നടി ചിപ്പിയാണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്.

You might also like