മാലാഖയെപ്പോലെ വെള്ള ഡ്രസ്സിൽ സുന്ദരിയായി സാനിയ 😍 ആകാശത്ത് സാഹസിക ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാനിയ അയ്യപ്പൻ 😱😱

ചിന്നു എന്ന പേരിലൂടെ മലയാള സിനിമാരംഗത്തെ നിറസാന്നിധ്യമായി മാറിയ നടിയാണ് സാനിയ അയ്യപ്പന്‍. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലൂടെ കരിയര്‍ ആരംഭിച്ച താരം ഇപ്പോള്‍ മലയാള സിനിമാ രംഗത്തെ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ലൂസിഫർ എന്ന ചിത്രത്തിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ അഭിനയ രംഗത്തെ മറ്റൊരു താരത്തെ ആരാധകർക്ക് കാട്ടി തരികയായിരുന്നു. സിനിമയ്ക്ക് പുറമേ നൃത്തത്തിലും മോഡലിങ്ങിലും

കഴിവുതെളിയിച്ച താരം ഇടയ്ക്കിടയ്ക്ക് പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. വ്യത്യസ്ത രീതിയിലുള്ള ഫോട്ടോഷൂട്ടുകൾക്ക് പ്രാധാന്യം നൽകുന്ന താരം സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ്. ബാലതാരമായി എത്തിയ താരം പിന്നീട് നായികയായി മാറുകയായിരുന്നു. മമ്മൂട്ടിയുടെ ബാല്യകാലസഖിയിൽ ആണ് താരം ബാലതാരമായി ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് പത്താം ക്ലാസിൽ

പഠിക്കുമ്പോൾ ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി സാനിയ സിനിമാരംഗത്ത് അരങ്ങേറിയത് . സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമായ സാനിയ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവയ്ക്കുന്ന ഫോട്ടോസും വീഡിയോസും എല്ലാം തന്നെ ക്ഷണനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. അത്തരത്തിൽ സാനിയ ഇപ്പോൾ പങ്കു വെച്ചിരിക്കുന്ന ഫോട്ടോസും ഫോട്ടോഷൂട്ട് സമയത്തെ

വീഡിയോയും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. വെള്ള ഡ്രെസ്സിൽ ആകാശത്ത് ഇരിക്കുന്ന മാലാഖയെ പോലെയാണ് സാനിയയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. ഭൂമിയിൽനിന്ന് രണ്ടാൾ ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന റിങ്ങിൽ ഇരുന്നും കിടന്നുമാണ് സാനിയയുടെ ഫോട്ടോകളെല്ലാം. പ്രകൃതി സൗന്ദര്യത്തിൽ മുങ്ങി മലമുകളിൽ ചിത്രീകരിച്ചിരിക്കുന്ന സാഹസിക ഫോട്ടോഷൂട്ട് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജിപ്സൺ ഫോട്ടോഗ്രാഫി ആണ്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ സാനിയയുടെ ഈ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

You might also like