പച്ചമാങ്ങയുണ്ടോ ? ദേ സൂപ്പർ കറി റെഡി.!! ഇത് മാത്രം മതി ഒരു പറ ചോറുണ്ണാൻ .! മുത്തശ്ശി പറഞ്ഞു തന്ന റെസിപ്പി. | Raw Mango Easy Curry Malayalam

Whatsapp Stebin

Raw Mango Easy Curry Malayalam : പച്ചമാങ്ങ ലഭിച്ചു തുടങ്ങിയാൽ അത് ഉപയോഗിച്ച് പല വിഭവങ്ങളും പരീക്ഷിച്ചു നോക്കുന്നവർ ആയിരിക്കും നമ്മൾ മലയാളികൾ. പ്രധാനമായും മാങ്ങ ഉപയോഗിച്ച് അച്ചാറാണ് മിക്ക വീടുകളിലും തയ്യാറാക്കാറുണ്ടാവുക. എന്നാൽ വളരെ വ്യത്യസ്തമായ രുചിയിൽ സ്വാദേറിയ ഒരു പച്ച മാങ്ങ ഒഴിച്ചു കറി എങ്ങനെ ഉണ്ടാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.ഈയൊരു കറി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ വലിയ ഒരു പച്ചമാങ്ങ, ചെറിയ ഉള്ളി 10 എണ്ണം, കാൽഭാഗം വലിയ ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ്, വിനാഗിരി,തേങ്ങാപ്പാൽ ഇത്രയുമാണ്.

ഈയൊരു കറി തയ്യാറാക്കാനായി ആദ്യം മാങ്ങയുടെ പുറത്തെ തൊലി മുഴുവനായും കളഞ്ഞ് കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. അതിനുശേഷം ഒരു മൺചട്ടിയെടുത്ത് തോല് കളഞ്ഞ ചെറിയ ഉള്ളി, കനം കുറച്ച് അരിഞ്ഞെടുത്ത വലിയ ഉള്ളി, കറിവേപ്പില, പച്ചമുളക്, നീളത്തിൽ മുറിച്ചെടുത്ത ഇഞ്ചി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ കൈ ഉപയോഗിച്ച് മിക്സ് ചെയ്ത് വയ്ക്കുക. ഉള്ളിയിലെ വെള്ളം മുഴുവനായും ഇറങ്ങുന്ന രീതിയിലാണ് മിക്സ് ചെയ്ത് വെക്കേണ്ടത്. അതിനു ശേഷം ചട്ടിയുടെ ഒരു ഭാഗത്ത് കാൽ Video Credit : Jaya’s Recipes – malayalam cooking channel

ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി എന്നിവ വെളിച്ചെണ്ണ, വിനാഗിരി എന്നിവ ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് ശേഷം തയ്യാറാക്കി വെച്ച ഉള്ളിയുടെ കൂട്ടിലേക്ക് ചേർത്ത് വീണ്ടും കൈ ഉപയോഗിച്ച് മിക്സ് ചെയ്യണം.അതിനുശേഷം എടുത്തുവച്ച തേങ്ങയുടെ രണ്ടാം പാൽ രണ്ട് കപ്പ് അതിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം വീണ്ടും നല്ലതുപോലെ ചേരുവകൾ എല്ലാം മിക്സ് ചെയ്ത് കൊടുക്കണം.

അതിനുശേഷം സ്റ്റൗ ഓൺ ചെയ്ത് ചട്ടി വച്ച് ഒരു തവി ഉപയോഗിച്ച് ഒരേ ഡയറക്ഷനിൽ തന്നെ നല്ലതുപോലെ ഇളക്കി കൊടുക്കുക. ഇത് തിളക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം തിളച്ചാൽ പാൽ പിരിയാനുള്ള സാധ്യതയുണ്ട്.കറി ചെറുതായി ചൂടായി തുടങ്ങുമ്പോൾ എടുത്തു വച്ച ഒന്നാം പാൽ കൂടി ഒഴിച്ച് കൊടുക്കാവുന്നതാണ്. അതിനുശേഷം സ്റ്റൗ ഓഫ് ചെയ്തു മറ്റൊരു പാനിൽ അല്പം ചെറിയ ഉള്ളി,കറിവേപ്പില എന്നിവ വറുത്ത് കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അല്പം ഉലുവ കൂടി കറിയിലേക്ക് ചേർത്തു കൊടുത്താൽ സ്വാദ് കൂടും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Rate this post
You might also like