എല്ലാം തോമാച്ചായൻ പറഞ്ഞിട്ടുണ്ട്..തരംഗമായി ലാലേട്ടനും പിഷുവും..ചിത്രങ്ങൾ പകർത്തി നമ്മുടെ സ്വന്തം മമ്മുക്കയും..

മലയാള നടി നടന്മാരുടെ താര സംഘടനയാണ് അമ്മ. അമ്മ സംഘടന സംബന്ധിച്ച എല്ലാ വാർത്തകളും ജനങ്ങൾക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന സംഘടനാ തെരഞ്ഞെടുപ്പാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാ വിഷയം. തെരഞ്ഞെടുപ്പ് പരിപാടികൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു. താരങ്ങളുടെ എൻട്രയും ഫോട്ടോകളും ഇരുകയ്യും

നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. ഇവയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് രമേഷ് പിഷാരടിയുടെയും ലാലേട്ടന്റെയും ചിത്രമായിരുന്നു. പിഷുവിനു സ്പൂൺ കൊണ്ട് വായിൽ ഓറഞ്ച് വെച്ച് കൊടുക്കുന്ന ചിത്രമാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. അത് മാത്രമല്ല ചിത്രം പകർത്തിയിരിക്കുന്നത് നമ്മുടെ സ്വന്തം മമ്മൂക്കയും. ഇതിനും വലിയ ഒരു ഭാഗ്യം എണ്റ്റെ

എന്താണ് എന്നാണ് ആരാധകരുടെ ചോദ്യം. “തദേവയുക്തം ഭൈഷജ്യം യദാരോഗ്യായ കൽപതേ..സചൈവ ഭിഷജാം ശ്രഷ്ഠോ രോഗേഭ്യോയഃ പ്രമോചയോൽ” എന്ന രസികൻ ക്യാപ്ഷനാണ് പിഷാരടി ഈ ഫോട്ടോയ്ക്ക് ഇട്ടത്. A fruitful day എന്നുകൂടി താരം ഇതിനോട് കൂടി കൂട്ടിച്ചേർത്തിരുന്നു. വളരെ രസകരമായ കമൻറ്കളാണ് ചിത്രത്തിന് താഴെ വരുന്നത്. സ്പടികം എന്ന ചിത്രത്തിൽ കോടതിയിൽ വെച്ച് ആടുതോമ പറയുന്ന ഡയലോഗ്

ആണ് ഇത്. എന്തായാലും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. വളരെ രസകരമായ ക്യാപ്ഷനുകൾ ആയാണ് പിഷാരടി എന്നും എത്താറുള്ളത്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. എന്തായാലും ഇപ്രാവശ്യവും അതിനു മാറ്റം ഒന്നും വന്നട്ടില്ല. ഇതെല്ലാം എങ്ങനെ സാധിക്കുന്നു എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

You might also like