രക്തം കൂടാനും ഉന്മേഷത്തിനും ഇനി ഈ ഡ്രിങ്ക് കുടിച്ചാൽ മതി.!! റാഗി കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക് വളരെ എളുപ്പത്തിൽ. | Ragi Healthy Easy Drink

Ragi Healthy Easy Drink : രക്തക്കുറവ് മൂലം പലരീതിയിലുള്ള അസുഖങ്ങൾ അനുഭവിക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും. പ്രത്യേകിച്ച് ക്ഷീണം, തലകറക്കം പോലുള്ള പ്രശ്നങ്ങളെല്ലാം അതു മൂലം ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് സ്ഥിരമായി മരുന്നു കഴിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അതുകൊണ്ടുതന്നെ അത്തരം അസുഖങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി അറിഞ്ഞിരിക്കാം.

ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ റാഗി അഥവാ പഞ്ഞപ്പുല്ലാണ്. ആദ്യം തന്നെ 1/2 കപ്പ് അളവിൽ റാഗിയെടുത്ത് അത് അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഇട്ട് സ്റ്റവ് ഓൺ ചെയ്ത് വറുക്കാനായി വയ്ക്കാം. റാഗിയുടെ നിറം മാറി ഇളം ബ്രൗൺ ആകുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് മാറ്റിവയ്ക്കാം. അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് വറുത്തുവച്ച റാഗി ഇട്ടു പൊടിച്ചെടുക്കാം. അതേ ജാറിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ച്

നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാവുന്നതാണ്. ശേഷം ഇതേ കൂട്ടിലേക്ക് മധുരത്തിന് ആവശ്യമായ കാൽ കപ്പ് പഞ്ചസാര കൂടി ചേർത്തു കൊടുക്കാം. അതിനുശേഷം അരച്ചെടുത്ത പേസ്റ്റ് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളവും ചേർത്ത് രണ്ട് തവണ അരിച്ചെടുക്കാവുന്നതാണ്.അരിച്ചെടുത്ത റാഗിയുടെ കൂട്ടിലേക്ക് കാൽ കപ്പ് അളവിൽ പാൽ, ആവശ്യമെങ്കിൽ കുറച്ച് കണ്ടൻസ്ഡ് മിൽക്ക് എന്നിവ കൂടി ചേർത്തു കൊടുക്കാം. ഇത് നല്ലതുപോലെ

മിക്സ് ചെയ്ത് വയ്ക്കുക. ശേഷം ചെറിയ കഷണങ്ങളായി മുറിച്ചു വച്ച തണ്ണിമത്തൻ, ചെറിയ കഷണങ്ങളായി മുറിച്ചു വെച്ച ആപ്പിൾ, കുറച്ച് ബദാം എന്നിവ കൂടി ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. ധാരാളം അയൺ കണ്ടെന്റ് അടങ്ങിയ ഒരു ഡ്രിങ്ക് ആയതുകൊണ്ട് തന്നെ പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും പ്രതിവിധിയായി ഈ ഒരു ഡ്രിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like