അല്ലു അർജുൻ്റെ പോസ്റ്ററിൽ പാലഭിഷേകം നടത്തി ആരാധകർ; പുഷ്പയിൽ അല്ലു മിന്നിച്ചെന്ന് വാർത്ത..

സിനിമാ ആരാധകർ കാത്തിരുന്ന വാർത്തയായിരുന്നു പുഷ്പ സിനിമയുടെ റിലീസ്. പടത്തിനെ കുറിച്ച് അമിതമായ പ്രതീക്ഷ എല്ലാ സിനിമാ പ്രേമികൾക്കും ഉണ്ടായിരുന്നു. പടം തീർത്തും വിജയമായിക്കും എന്ന് ഉറപ്പിച്ചാണ് ആരാധകർ നിന്നിരുന്നത്. അല്ലു അർജുൻ്റെയും ഫഹദ് ഫാസിലിൻ്റെയും ആദ്യ ലുക്ക് പോസ്റ്റർ തന്നെ സിനിമാ പ്രേമികൾക്ക് വലിയ രീതിയിൽ പ്രതീക്ഷ നൽകുന്നത് തന്നെ ആയിരുന്നു. ഫഹദ് ഫാസിലും അല്ലു അർജുനും അഭിനയത്തിൻ്റെ കാര്യത്തിൽ

ഒപ്പത്തിനൊപ്പം നിന്നു എന്നാണ് പടം കണ്ടവർ പറയുന്നത്. തീയേറ്ററുകളിൽ പൂരമ്പരമ്പായി ആരാധകർ നിറഞ്ഞു എന്ന് വേണമെങ്കിൽ പറയാം. ചില തീയറ്ററുകളിൽ അല്ലു അർജുൻ്റെ പോസ്റ്ററിൽ ആരാധകർ പാലഭിഷേകം നടത്തുന്ന സംഭവവും ഉണ്ടായി. പടത്തിലെ ഓരോ സീനും മികച്ചതാണെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ. ക്ലൈമാക്സ് സീനിൽ അല്ലു അർജുനും ഫഹദും കട്ടക്ക് നിന്നു എന്നാണ് ഒരു ആരാധകൻ്റെ കമൻ്റ്. അല്ലു അർജുൻ, ഫഹദ് ഫാസിൽ,

രാശ്മിക മണ്ടേന എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച സിനിമ സുകുമാർ ആണ് സംവിധാനം ചെയ്തത്. സംവിധാനത്തിന് പുറമെ സ്ക്രീൻ റൈറ്റിങ്, പ്രൊഡ്യൂസിംഗ് എന്നിവയിൽ മികവ് തെളിയിച്ച ആളാണ് സുകുമാർ. ആര്യ, ഹഡ്രഡ് പേർസൻ്റ് ലൗ എന്നീ പടങ്ങളിലൂടെ തെലുങ്ക് സിനിമാ രംഗത്ത് ചുവടു പിടിച്ച സുകുമാറിനെ മലയാളീ പ്രേക്ഷകർക്കും സുപരിചിതമാണ്. സിനിമയ്ക്ക് വേണ്ട പ്രതീക്ഷ വെയ്ക്കാൻ സുകുമാർ എന്ന പേരും ഒരു ഘടകമായിരുന്നു. മൈത്രി

മൂവി മേക്കേഴ്‌സിൻ്റെ ബാനറിൽ നവീൻ യർനേനിയും വൈ രവി ശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പടം റിലീസ് ആയ ദിവസം തന്നെ നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഇതുവരെ പടത്തിനെ കുറിച്ച് നല്ല അഭിപ്രായങ്ങൾ മാത്രമാണ് ജനങ്ങളിൽ നിന്നും വന്നിരിക്കുന്നത്. തീയറ്ററുകളിൽ പടക്കം പൊട്ടിച്ചും ആർത്ത് വിളിച്ചും ആരാധകർ പുഷ്പയുടെ വരവ് ആഘോഷിച്ചു.

You might also like