അമ്മയ്ക്കും അച്ഛനുമൊപ്പം ഹൈദരാബാദിൽ കറങ്ങി നില; മകൾക്കൊപ്പമുള്ള പേളിഷിന്റെ ആദ്യ വിമാന യാത്ര എന്തിനെന്നറിയണ്ടേ?

സമൂഹമാധ്യമങ്ങളിൽ സജീവമായ താരജോഡികളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരുമൊന്നിച്ചത്. ഫേസ്ബുക്കിലൂടെയും ഇൻസ്റ്റയിലൂടെയും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയുമൊക്കെ ഇരുവരും വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. മകൾ നിലയും ഇരുവർക്കുമൊപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള കുട്ടി താരം കൂടിയാണ് നില ബേബി. കുഞ്ഞിനൊപ്പമുള്ള പേളിയുടെയും ശ്രീനിഷിന്റെയും ചിത്രങ്ങൾ ഏറെ സന്തോഷത്തോടെയാണ് എപ്പോഴും ആരാധകർ എറ്റെടുക്കാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പേളിയ്ക്കും ശ്രീനിഷിനും ഉള്ളതിനേക്കാൾ ആരാധകരാണ് നില മോൾക്ക്. കഴിഞ്ഞ ദിവസം മകൾക്കൊപ്പം യാത്രചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ശ്രീനിഷിനും കുഞ്ഞിനുമൊപ്പം ഹൈദരാബാദിലേക്കുള്ള യാത്രയുടെ വീഡിയോ ആയിരുന്നു അത്. വീഡിയോയിൽ അമ്മയുടെ മടിയിൽ ചാഞ്ഞുറങ്ങുന്ന നിലമോൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചിരുന്നു.

മൂവരുമൊരുമിച്ചുള്ള ഹൈദരാബാദ് യാത്രയുടെ ഉദ്ദേശമായിരുന്നു വീഡിയോകണ്ട ഭൂരിപക്ഷം ആരാധകർക്കും അറിയേണ്ടിയിരുന്നത്. ഇപ്പോഴിതാ അതിനും ഉത്തരമായിരിക്കുന്നു. ഹൈദരാബാദിൽ നടക്കുന്ന സൈമയുടെ പത്തൊമ്പാതാമത് അവാർഡ് ഫങ്ഷനിൽ പങ്കെടുക്കാനാണ് മകൾക്കൊപ്പം ഇരുവരും പോയിരിക്കുന്നത്.

കേരളത്തിന് പുറത്ത് കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സിനിമാ ഷൂട്ടിങ്ങുകളും സ്റ്റേജ് ഷോകളും വീണ്ടും ആരംഭിച്ചു കഴിഞ്ഞു. മുൻനിര താരങ്ങളെ അണിനിരത്തി കൊണ്ടുള്ള ഗംഭീര അവാർഡ് നൈറ്റാണ് സൈമ ഇക്കുറി ഒരുക്കിയിട്ടുള്ളത്. പേളിയുടെ ലൂഡോ എന്ന ചിത്രത്തിന് വലിയ തോതിലുള്ള പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ചിത്രത്തിലെ പേളിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അവാർഡ് നൈറ്റിലും പേളി തിളങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. ഏതായാലും അമ്മ അവാർഡ് വാങ്ങുന്നത് കാണാൻ തന്നെയാണ് അച്ഛനൊപ്പം നില മോളും ഹൈദരാബാദിലേക്ക് പോയിരിക്കുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cinema Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like