റീമിക്സ് റീലുകളുമായി പാർവതി; സ്പെഷ്യൽ ഡെഡിക്കേഷൻ അഞ്ജലി മേനോൻ

മലയാളത്തിന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായികയാണ് പാർവതി തിരുവോത്ത് . നോട്ടുബുക്ക് എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ തുടക്കം കുറിച്ച പാർവതി പിന്നീട് ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രങ്ങളുമായാണ് മലയാളസിനിമയിലേക്ക് തിരിച്ചെത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മുൻനിര നായികാ പദവിയിൽ എത്തിയ പാർവതി തന്റെ നിലപാടുകളിലൂടെയും വ്യതസ്തമാകാറുണ്ട്. ഇപ്പോഴിതാ പാർവതി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വെച്ചിരിക്കുന്ന റീമിക്സ് റീലുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ദിസ് സോഗ് ലീവ്‌സ് ഇൻ മൈ ഹെഡ് റെന്റ് ഫ്രീ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. സംവിധായിക അഞ്ജലി മേനോനാണ് പാർവതി വീഡിയോ സമർപ്പിച്ചിരിക്കുന്നത്.പാർവതിയുടെ കരിയറിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അഞ്ജലി സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സിലെ കഥാപാത്രം. ഉറ്റ സുഹൃത്തുക്കളുമാണ് ഇരുവരും .

അഞ്ജലി മേനോനും ഐശ്വര്യ ലക്ഷ്മിയും പ്രാർത്ഥനാ ഇന്ദ്രജിത്തും പാരിസ് ലക്ഷ്മിയുമടക്കം നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമ്മന്റുകളുമായി എത്തിയിരിക്കുന്നത്. സിനിമയിൽ താങ്കളുടെ നൃത്തരംഗങ്ങൾ അധികം കണ്ടിട്ടില്ലെങ്കിലും ഇത് കണ്ടപ്പോൾ പുതുമ തോന്നിയെന്ന കമൻറുകളുമായാണ് ആരാധകരിൽ ഏറെയും എത്തിയിരിക്കുന്നത്.ബാംഗ്ലൂർ ഡെയ്സ്, എന്ന് നിന്റെ മൊയ്തീൻ, ഉയരേ തുടങ്ങിയവയാണ് പാർവ്വതിയുടെ കരിയറിലെ

ഏറ്റവും മികച്ച ചിത്രങ്ങളായി ഇന്ന് പ്രേക്ഷകർ ഓർത്തിരിക്കുന്നത്. പാർവതിയുടെ പുറത്തിറങ്ങിയ അവസാന ചിത്രങ്ങൾ ആർക്കറിയാം എന്ന ബിജു മേനോൻ ചിത്രവും രാച്ചിയമ്മയുമാണ്. രാച്ചിയമ്മ എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ശ്യാമപ്രസാദ് സംവിധാനം ചെയ്ത് കാഴ്ചയാണ്.അഭിനന്ദനങ്ങൾ മാത്രമല്ല ഏറെ വിവാദങ്ങളും പാർവതി എന്ന കലാകാരിയെ തേടിയെത്തിയിട്ടുണ്ട്. പാർവതിയുടെ പല നിലപാടുകളും സമൂഹമാധ്യമങ്ങളിൽ ചർച്ച ആകാറുണ്ട്. എന്നാൽ തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള ആർജ്ജവം എന്നും പാർവതി കാണിച്ചിട്ടുണ്ട്

You might also like