Pacha Manga Kulukki Sarbath : വേനൽക്കാലത്ത് ദാഹം അകറ്റാനായി ധാരാളം വെള്ളവും പലവിധത്തിലുള്ള ജ്യൂസുകളും കുടിച്ചു ദാഹം അകറ്റുന്നവർ ആയിരിക്കും നമ്മൾ മലയാളികൾ. എന്നാൽ ഒരേ രുചിയിലുള്ള പാനീയങ്ങൾ കുടിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന പച്ചമാങ്ങ സർബത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു പച്ചമാങ്ങ സർബത്ത് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ തൊലി കളഞ്ഞെടുത്ത വച്ചമാങ്ങ ഒരെണ്ണം, ഒരു പച്ചമുളക്, പഞ്ചസാര സിറപ്പ്, ചിയ സീഡ്സ്, ലൈം ജ്യൂസ്,ഇഞ്ചി ഇത്രയുമാണ്.ആദ്യം തന്നെ തൊലി കളഞ്ഞെടുത്ത പച്ചമാങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അല്പം വെള്ളം കൂടി ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കണം. ജൂസിലെ നാരെല്ലാം പോകുന്നതിനായി ഒരു അരിപ്പ ഉപയോഗിച്ച് പൾപ്പ് മാത്രം മറ്റൊരു
പാത്രത്തിലേക്ക് അരിച്ചെടുക്കാം. അതിനുശേഷം പൂർണ്ണമായും അടച്ച് കുലുക്കി എടുക്കാൻ പാകത്തിലുള്ള ഒരു കുപ്പി എടുക്കണം. അതിലേക്ക് ഇഞ്ചി, നാരങ്ങാ നീര്, പഞ്ചസാര സിറപ്പ്, ചിയ സീഡ്, തയ്യാറാക്കി വെച്ച മാങ്ങയുടെ ജ്യൂസ്, തണുത്ത വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം. പുളിയും മധുരവും ഇടകലർന്ന ഒരു വ്യത്യസ്തമായ രുചിയാണ് ഈ ഒരു പച്ചമാങ്ങ കുലുക്കി സർബത്തിന് ഉള്ളത്.
നല്ലതുപോലെ കുലുക്കിയെടുത്ത പച്ച മാങ്ങാ സർബത്ത് റെഡിയായി കഴിഞ്ഞാൽ അത് ഗ്ലാസ്സിലേക്ക് ഒഴിച്ച് ആവശ്യത്തിന് ഐസ്ക്യൂബ് കൂടി ഇട്ട് സെർവ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല കിടിലൻ പച്ചമാങ്ങ സർബത്ത് റെഡിയായി കഴിഞ്ഞു. സ്ഥിരമായി ഒരേ ജ്യൂസുകൾ തന്നെ കുടിച്ച് മടുത്തവർക്ക് ഒരിക്കലെങ്കിലും തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന ഒരു കിടിലൻ ഐറ്റം തന്നെയായിരിക്കും പച്ചമാങ്ങ കുലുക്കി സർബത്ത് എന്ന കാര്യത്തിൽ സംശയം വേണ്ട.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.