ഒരു കുക്കർ മതി ഇനി വീട്ടിൽ തന്നെ ശുദ്ധമായ വെളിച്ചെണ്ണ തയ്യാറാക്കാം.!! എത്ര കിലോ വെളിച്ചെണ്ണയും വീട്ടിൽ തന്നെ. | Coconut Oil Easy Making At Home

Coconut Oil Easy Making At Home : ഇപ്പോൾ കടകളിൽ നിന്നും ലഭിക്കുന്ന ഒട്ടു മിക്ക ബ്രാൻഡഡ് വെളിച്ചെണ്ണകളും മായം കലർത്തിയതാണ്‌. അതുകൊണ്ടുതന്നെ അവ പാചകത്തിനായി ഉപയോഗിച്ചാൽ അസുഖങ്ങൾ പുറകെ വരികയും ചെയ്യും. എന്നാൽ വീട്ടിലുള്ള കുക്കർ ഉപയോഗപ്പെടുത്തി നല്ല ശുദ്ധമായ വെളിച്ചെണ്ണ തേങ്ങയിൽ നിന്നും എങ്ങനെ വേർതിരിച്ചെടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം.

അതിനായി ആദ്യം അത്യാവിശ്യം വലിപ്പമുള്ള ഒരു കുക്കർ എടുത്ത് അതിലേക്ക് രണ്ട് തേങ്ങ മുഴുവനായും ഇടുക. ശേഷം തേങ്ങ മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളം കൂടി ഒഴിച്ച് കുക്കറടച്ച് 2 വിസിൽ മീഡിയം ഫ്ലൈമിൽ അടിച്ചെടുക്കുക. തേങ്ങ ചൂട് പോകാനായി പുറത്ത് വക്കാവുന്നതാണ്. പിന്നീട് ചൂട് മുഴുവനായും പോയാൽ അത് രണ്ടായി കട്ട് ചെയ്യുക. ശേഷം ചിരട്ടയിൽ നിന്നും തേങ്ങ വലിയ കഷ്ണങ്ങളായി വേർപെടുത്തിയെടുക്കുക. വേർപ്പെടുത്തിയെടുത്ത തേങ്ങ കഷ്ണങ്ങൾ ചെറിയ പീസായി നുറുക്കി എടുക്കണം.

അതിനുശേഷം ഈ തേങ്ങാക്കൊത്ത് മിക്സിയുടെ ജാറിൽ ഇട്ട് കുറച്ചു വെള്ളം കൂടി ഒഴിച്ച് നല്ലപോലെ പീര രൂപത്തിൽ ആക്കി എടുക്കുക. ഒരു പരന്ന ട്രേയ്ക്ക് മുകളിൽ വൃത്തിയുള്ള തുണി വിരിച്ച് മിക്സിയിൽ അടിച്ചെടുത്ത തേങ്ങാപ്പീര പിഴിഞ്ഞ് പാൽ മുഴുവനായും എടുക്കുക. ശേഷം സ്റ്റൗ കത്തിച്ച് അതിനു മുകളിൽ അടി കട്ടിയുള്ള ഒരു ഉരുളി വയ്ക്കുക. കിട്ടിയ തേങ്ങാപ്പാൽ

അതിൽ ഒഴിച്ച് നല്ലതുപോലെ കുറുക്കി എടുക്കുമ്പോൾ തേങ്ങാപ്പീരയുടെ നിറം ബ്രൗൺ നിറം ആകുന്നത് കാണാം. അതോടൊപ്പം നടുവിൽ എണ്ണ ഊറി വരുന്നതും കാണാവുന്നതാണ്. ഇപ്പോൾ നല്ല ശുദ്ധമായ വെളിച്ചെണ്ണ തയ്യാറായിക്കഴിഞ്ഞു. ഈ ഒരു രീതിയിൽ പാചക ആവശ്യത്തിനും മറ്റ് വീട്ടാവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന നല്ല ശുദ്ധമായ വെളിച്ചെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like