‘നില ബേബി… അമ്മ നിന്നെ സ്നേഹിക്കുന്നു’, നിലാ മോൾക്ക് ഹാഫ് ഹാപ്പി ബർത്ത് ഡേ; സന്തോഷച്ചുവട് വെച്ച് ഡാഡയും മമ്മയും

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഒരുമിച്ച ഇരുവർക്കും കുഞ്ഞു പിറന്നതോടെ ആരാധകർക്ക് ഇപ്പോൾ അറിയേണ്ടത് ഇരുവരുടെയും മകളായ നില മോളുടെ വിശേഷങ്ങളാണ്. ഏവർക്കും സന്തോഷം നൽകുന്ന വിശേഷവുമാണ് പേളി മാണി ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്.എന്താണെന്നല്ലേ? നിലാ മോളുടെ ഹാഫ് ഹാപ്പി ബർത്ത് ഡേ ആണെന്ന്.

അതേ നില മോൾ ജനിച്ചിട്ട് ആറു മാസങ്ങൾ പൂർത്തിയായി. തന്റെ മാറിൽ ചാഞ്ഞുറങ്ങു്ന്ന നില മോളുടെ ചിത്രം പോസ്റ്റ് ചെയ്തതാണ് പേളി സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ശ്രീനിഷാണ് ചിത്രം പകർത്തിയത്. ചിത്രത്തിനു താഴെയായി പേളി ഇങ്ങനെയാണ് കുറച്ചിരിക്കുന്നത്; ഈ കുഞ്ഞുമാലാഖ ഞങ്ങളുടെ കൈകളിൽ എത്തിയിട്ട് ആറു മാസങ്ങൾ പൂർത്തിയായി. ഞങ്ങളുടെ സന്തോഷത്തിന്റെ കൂടാരം അവളാണ്. ഞങ്ങൾക്ക് ദൈവത്തിൽ നിന്ന് കിട്ടിയ ഏറ്റവും വലിയ സമ്മാനം. നില ബേബി… അമ്മ നിന്നെ സ്നേഹിക്കുന്നു.” സന്തോഷം പങ്കിട്ടുകൊണ്ട് ഡാഡയ്ക്കും മമ്മയ്ക്കുമൊപ്പമുള്ള നിലാ ബേബിയുടെ ഡാൻസ് റീലും പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിരവധി ആരാധകരാണ് പേളിയുടെ പോസ്റ്റിന് താഴെ നില മോൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു കൺമണി, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ഇങ്ങനെ പോകുന്നു നില ബേബിയ്ക്കുള ആരാധകരുടെ സ്നേഹം നിറഞ്ഞ ആശംസകൾ.

നില മോളുടെ ഒന്നാം പിറന്നാൾ ആഘോഷം ആക്കാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പേളിയും ശ്രീനിഷും.സൈമ അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ നില മോളുമായുള്ള പേർളിയുടെ യാത്ര കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. നില മോളുടെ ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

You might also like