രാവിലേക്ക് ഇനി എന്തെളുപ്പം;ഈ നീർ ദോശ റെസിപ്പീ നിങ്ങളെ ഞെട്ടിക്കും തീർച്ച. | Neer Dosha Recipe Malayalam

Neer Dosha Recipe Malayalam : രാവിലെ ബ്രേക്ക് ഫാസ്റ്റിന് എന്തുണ്ടാക്കണമെന്ന് ചിന്തിച്ച്, തല പുകക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ ഇനി ആ ടെൻഷൻ വെണ്ട. വളരെ എളുപ്പത്തിൽ, കുറഞ്ഞ ചേരുവകൾ കൊണ്ട് ,സ്വദിഷ്ടമായി, വളരെ പെട്ടന്ന് ഉണ്ടാക്കാവുന്ന ഒരു നീർ ദോശ റെസിപ്പി ഇവിടെ പരിചയപ്പെടാം.ആദ്യം മിക്സിയുടെ ജാർ എടുത്ത്, അതിലേക്ക് എടുത്ത് വച്ച അരിപ്പൊടിയും, ചോറും, ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത്, ഒട്ടും തരിയില്ലാതെ അരച്ചെടുക്കുക.

പിന്നീട്, അതിലേക്ക് ചിരകി വച്ച തേങ്ങ കൂടി ചേർത്ത് നല്ല പോലെ ഇളക്കുക.മാവിലേക്ക് വെള്ളം വേണെമെന്ന് തോന്നുകയാണെങ്കിൽ ആവശ്യത്തിന് ചേർത്ത് കൊടുക്കാവുന്നതാണ്. ദോശ മാവിനെക്കാൾ കട്ടി കുറഞ്ഞ പരുവത്തിലാണ് മാവ് വേണ്ടത്.ഒരു കരണ്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക്, അരിഞ്ഞു വച്ച ചെറിയഉള്ളി ബ്രൗൺ നിറമാകുന്നത് വരെ വഴറ്റി എടുക്കുക. അതു കൂടി മാവിലേക്ക് ചേർത്ത് കൊടുക്കണം. ഇത് നീർദോശയുടെ രുചി ഇരട്ടിയാക്കി തരും.

  • ആവശ്യമുള്ള സാധനങ്ങൾ
  • തരിയില്ലാത്ത അരിപ്പൊടി -1 കപ്പ്‌.
  • ചോറ് -1 കപ്പ്‌.
  • തേങ്ങ -1/2 കപ്പ്.
  • വെള്ളം -ആവശ്യത്തിന്.
  • ഉപ്പ് -1 ടീസ്പൂൺ.
  • വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ.
  • ചെറിയ ഉള്ളി -7 മുതൽ 8 വരെ, ചെറുതായി അരിഞ്ഞത്.
  • പാചക രീതി

പിന്നീട് ഒരു നോൺ സ്റ്റിക്ക് പാൻ എടുത്ത്, ചൂടായി കഴിഞ്ഞാൽ, അതിലേക്ക് അല്പം വെളിച്ചെണ്ണ തൂവി കൊടുക്കണം. ഒരു തവി ഉപയോഗിച്ച്, തയ്യാറാക്കി വച്ച മാവിൽ നിന്നും ഒരു തവി മാവ് എടുത്ത് പാനിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഏകദേശം ഒരു ദോശയുടെ വട്ടം കിട്ടുന്ന രീതിയിൽ ആണ് ഇത് ചുട്ടെടുക്കേണ്ടത്.ഒരു വശം നന്നായി ആയി കഴിഞ്ഞാൽ,മറു ഭാഗം കൂടി മറിച്ചിട്ട്,നീർദോശ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്.ഇപ്പോൾ രുചികരമായ സ്പെഷ്യൽ നീർ ദോശ റെഡിയായി കഴിഞ്ഞു.ഇനി തേങ്ങ ചട്നിയോ, മുട്ട കറിയോ, നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് എന്ത് കൂട്ടി വേണമെങ്കിലും സ്പെഷ്യൽ നീർദോശ ചൂടോടെ കഴിക്കാവുന്നതാണ്.

You might also like