ക്രിസ്മസ് അടിച്ചുപൊളിച്ച് മുക്തയും കണ്മണിയും….അഡാർ ഡാൻസ് എന്ന് ആരാധകർ….കണ്മണിയെ ജൂനിയർ റിമി ടോമിയെന്ന് വിശേഷിപ്പിച്ച് സോഷ്യൽ മീഡിയ

മലയാളത്തിൽ മാത്രമല്ല തമിഴിലും ഒട്ടനവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടി മുക്ത. സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷനിലും സോഷ്യൽ മീഡിയയിലുമൊക്കെ താരം ഏറെ ആക്റ്റീവാണ്. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെക്കുന്ന എല്ലാ വീഡിയോകളും നിമിഷനേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്. താരത്തിന്റെ മകൾ കിയാരയും സോഷ്യൽ മീഡിയ ആരാധകർക്ക് ഏറെ സുപരിചിതമായ ഒരു മുഖമാണ്. സംഗീതത്തിലും

മോണോ ആക്ടിലുമൊക്കെ കഴിവ് തെളിയിക്കുന്ന കൺമണി എന്ന കിയാര മുക്തയുടെ ഭർതൃസഹോദരിയും ഗായികയുമായ റിമിടോമിയുടെ യൂട്യൂബ് ചാനലിലെ കുക്കറി ഷോകളിലും പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ മുക്തയും കണ്മണിയും ക്രിസ്മസ് ദിനത്തിൽ ഒരു ഡാൻസ് പെർഫോമൻസ് ചെയ്യുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മുക്ത തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. രണ്ടുപേരും ചുവപ്പിന്റെ ശോഭ വിതറി

A post shared by Muktha (@actressmuktha)

ക്രിസ്മസ് ഡ്രെസ്സിലാണ് ഡാൻസ് ചെയ്യുന്നത്. പൂർണമായും ക്രിസ്മസ് ആമ്പിയൻസിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുക്ത വെള്ളയും ചുവപ്പും നിറങ്ങളിലുള്ള കോസ്റ്റും ധരിച്ചപ്പോൾ കണ്മണി പൂർണമായും ചുവപ്പിലാണ്. പ്രത്യേകമായി അലങ്കരിച്ച പുൽക്കൂടിനും നക്ഷത്രങ്ങൾക്കും മുൻപിലാണ് താരത്തിന്റെ ഡാൻസ്. ഒട്ടേറെ ആരാധകരാണ് വീഡിയോക്ക് താഴെ കമ്മന്റുകളുമായ് എത്തിയിരിക്കുന്നത്. മമ്മിയെ കടത്തിവെട്ടുന്ന മകൾ എന്നും ചുവപ്പിൽ

സുന്ദരി കണ്മണി തന്നെയെന്നുമൊക്കെയാണ് രസകരമായ കമ്മന്റുകൾ. ക്രിസ്മസിന് മുക്തയുടെ ഭാഗത്തുനിന്നും വേറിട്ട എന്തെങ്കിലുമൊന്ന് വരുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ഇത്‌ പൊളിയായല്ലോ എന്നും ആരാധകർ പറയുന്നുണ്ട്. ഇതിനു മുന്നേയും മകൾ കണ്മണിക്കൊപ്പമുള്ള ഡാൻസ് വീഡിയോകൾ മുക്ത പങ്കുവെച്ചിരുന്നു. സിനിമയിലും അഭിനയിച്ചുതുടങ്ങിയിരിക്കുകയാണ് കിയാര. കുട്ടിക്കുറുമ്പും ക്യൂട്ട് ലുക്കുമെല്ലാം കൊണ്ട് കണ്മണിമോൾ ഇതിനകം ആരാധകരുടെ ഡിയർ ബേബി ആയി മാറിയിട്ടുണ്ട്. ജൂനിയർ റിമി ടോമി ആയി കണ്മണിയെ കാണുമ്പോൾ തോന്നിയിട്ടുണ്ടെന്ന് പറയുന്ന ആരാധകരുമുണ്ട്.

You might also like