23 ആഴ്ചകൾ. ഗർഭകാലം ആസ്വദിച്ച് മൃദുല വിജയ്. വിശേഷങ്ങൾ തിരക്കി ആരാധകരും

നിരവധി മലയാളം സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേത്രികളിൽ ഒരാളാണ് മൃദുല വിജയ്. മലയാള സിനിമയിലും തമിഴ് സിനിമയിലുമായി നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ ഒതുങ്ങിക്കൂടിയിരുന്ന താരം ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന ” കല്യാണ സൗഗന്ധികം” എന്ന സീരിയൽ പരമ്പരയിലൂടെയാണ് ഏറെ പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടർന്ന് കൃഷ്ണതുളസി, മഞ്ഞുരുകും കാലം എന്നീ സീരിയലുകളിലൂടെ ടെലിവിഷൻ

അഭിനയരംഗത്ത് സജീവമായി മാറുകയായിരുന്നു ഇവർ. മാത്രമല്ല ഇതിനിടെ അഭിനേതാവായ യുവകൃഷ്ണയുമായുള്ള താരത്തിന്റെ വിവാഹം വേറെ ആഘോഷത്തോടെയായിരുന്നു പ്രേക്ഷകർ കൊണ്ടാടിയിരുന്നത്. വിവാഹ ശേഷവും സീരിയലുകളിൽ സജീവമായ താരം തന്റെ വിശേഷങ്ങളും മറ്റും തന്റെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ആരാധകരുമായും നിരന്തരം പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല ഇപ്പോൾ, അഭിനയ ജീവിതത്തിൽ നിന്നും

താൽക്കാലികമായി മാറി നിന്നുകൊണ്ട് തങ്ങളുടെ കുഞ്ഞതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മൃദുലയും യുവയും. തുമ്പപ്പൂ എന്ന സീരിയൽ പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് സീരിയലിൽ നിന്നും താൻ ബ്രേക്ക് എടുക്കുകയാണ് എന്നും പ്രസവത്തിനു ശേഷം താൻ തിരിച്ചു വരുമെന്നും താരം ആരാധകരെ അറിയിക്കുന്നത്. തുടർന്ന് അഭിനയത്തിൽ നിന്നും മാറി നിന്നതോടെ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോ രൂപത്തിലും

ഇൻസ്റ്റഗ്രാമിലൂടെ ഫോട്ടോഷൂട്ടുകൾ പങ്കുവച്ചും താരം നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞദിവസം പങ്കുവെച്ച ചിത്രങ്ങളിലൊന്നാണ് ആരാധകർക്ക് ഏറെ സന്തോഷം നൽകിയിരിക്കുന്നത്. തന്റെ ഗർഭകാല ചിത്രങ്ങൾ പങ്കു വെച്ചുകൊണ്ട് തങ്ങളുടെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പ് 23 ആഴ്ച പിന്നിട്ടു എന്ന സന്തോഷ വാർത്തയായിരുന്നു താരം പങ്കുവെച്ചിരുന്നത്. തങ്ങളുടെ പ്രിയതാരത്തിന്റെ ഈയൊരു ചിത്രം വൈറലായി മാറിയതോടെ നിരവധി പേരാണ് ആശംസകളുമായും വിശേഷങ്ങൾ തിരക്കിയും എത്തുന്നത്. Mridhula Vijai latest

You might also like