ഒരിക്കൽ എങ്കിലും ഇങ്ങനെ ചെയ്‌താൽ.. മീൻ വറുക്കാൻ ഇനി എണ്ണ ആവശ്യം വരില്ല 😳👌

മീൻ ഇല്ലാതെ ഭക്ഷണം ഇറങ്ങാത്ത ചുരുക്കം ചിലരിൽ പെടുന്ന ആളുകളാണ് നമ്മൾ മലയാളികൾ. ചെറുതും വലുതുമായ ഒട്ടനേകം മത്സ്യങ്ങളെ ഇഷ്ടപ്പെടുകയും കൊതിയോടെ കറിവെച്ചും വറുത്തും കഴിക്കുകയും ചെയ്യാറുണ്ട്. ഇറച്ചിയേക്കാൾ ഒരു പക്ഷെ പ്രാധാന്യം മീനുകൾക്കാണെന്ന് പൊതുവെ പറയാം. മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന

ഒരു കിടിലൻ ഐറ്റം ഇതാ.കൂടുതൽ പേരും മീൻ വറുത്തു കഴിക്കാൻ ഇഷ്ടപെടുന്നവരായിരിക്കും. എന്നാൽ എണ്ണ ഉപയോഗിച്ചു വറുക്കുന്നതിനാൽ പലരും കഴിക്കാൻ മടിക്കാറുമുണ്ട്. എന്നാൽ എണ്ണ ഒട്ടും ഉപയോഗിക്കാതെ മീൻ വറുത്തെടുക്കുന്ന ഒരു സൂത്രമാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. എങ്ങനെയാണെന്ന് നോക്കാം. നമ്മൾ ഇവിടെ എടുത്തിരിക്കുന്ന മീൻ മത്തിയാണ്.

മത്തി നന്നായി കഴുകി വരഞ്ഞെടുക്കുക. ശേഷം അതിലേക്ക് ഒരു സ്പെഷ്യൽ മസാല തയ്യാറാക്കണം അതിനായി ഒരു സ്പൂൺ ജീരകം, ഒരു സ്പൂൺ കുരുമുളക്, കാൽ സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ കാശ്മീരി ചില്ലിപൗഡർ അല്പം വെള്ളവും ചേർത്ത് മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക.. പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മീനിൽ തേച്ചു പിടിപ്പിക്കാം.

10 മിനിറ്റ് ഫ്രിഡ്ജിൽ വെച്ച ശേഷം വറുക്കാനായി എടുക്കാം. എണ്ണ ഉപയിഗിക്കാതെ എങ്ങനെയാണ് വറുത്തെടുക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. വളരെ ഉപകാരപ്പെടും. തീർച്ച. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണെ. credit : Adhialee’s kitchen

You might also like