ഇങ്ങനെ ചെയ്താൽ മാതളം ഒന്നര വർഷത്തിൽ കായ്ക്കും

മാതള നാരങ്ങ എന്നാണ് വിളിക്കുന്നതെങ്കിലും ഈ പഴം നാരങ്ങാ കുടുംബത്തിലെ അംഗമല്ല. ഏറെ നാള്‍ ചീത്തയാവാതെ സൂക്ഷിച്ച് വെക്കാന്‍ പറ്റുമെന്ന പ്രത്യേകതയും ഈ പഴത്തിനുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തി ലും ഉത്തര്‍പ്രദേശിലും ഇത് വാണിജ്യവിളയായി കൃഷി ചെയ്തുവരുന്നു. കേരളത്തില്‍ മാതളം വര്‍ഷം മുഴുവനും പൂക്കാറുണ്ടെങ്കിലും സാധാരണ വര്‍ഷക്കാലത്താണ് കൂടുതല്‍ പൂക്കുന്നത്. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടു കൂടാതിരിക്കുന്ന ഒന്നാണ് മാതളം.

ശ്രദ്ധിച്ചു പരിപാലിച്ചാല്‍ ഒന്നോ രണ്ടോ മാതളച്ചെടികള്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താവുന്ന തെയുള്ളു. ആകര്‍ഷകമായ പൂക്കളും പഴങ്ങളും ഉല്‍പാദിപ്പിക്കു അലങ്കാരച്ചെടിയായി പൂന്തോട്ടത്തി ലും ഇത് നടാം. 25 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുള്ള കാലാവസ്ഥയാണ് ഇതിന് നല്ലത്. നമ്മുടെ കാലാവസ്ഥയില്‍ ഇല പൊഴിയുന്ന സ്വഭാവമുള്ള മാതളം രണ്ടുമുതല്‍ നാലുമീറ്റര്‍ വരെ ഉയരത്തില്‍ വളരും.

ചെറുശാഖകളുടെ അഗ്രഭാഗത്ത് ഒന്നു മുതല്‍ അഞ്ചു വരെ പൂക്കള്‍ കാണപ്പെടുന്നു. പൂക്കള്‍ വലുതും ആകര്‍ഷണം നിറഞ്ഞതുമാണ്. ഫലങ്ങള്‍ തവിട്ടു കലര്‍ന്ന ചുവന്ന നിറത്തി ലായിരിക്കും. മാതളപ്പഴത്തിന് നല്ല കട്ടിയുള്ള തൊലിയാണുള്ളത്. ഫലത്തിനുള്ളില്‍ വിത്തുകള്‍ നിറഞ്ഞിരിക്കുന്നു. വിത്തുകള്‍ രസകരമായ പള്‍പ്പുകൊണ്ട് മൂടിയിരിക്കുകയും ഈ പള്‍പ്പാണ് ആഹാരയോഗ്യമായ ഭാഗം. കായ് തുരപ്പൻ, തണ്ടു തുരപ്പൻ എന്നിവയാൺ മാതളത്തിൻറെ പ്രധാന ശത്രുക്കൾ. കടലാസു സഞ്ചികൾ ഉണ്ടാക്കി നേരത്തെ കായ്കളെ പൊതിഞ്ഞു കെട്ടിയാൽ കായ് തുരപ്പൻറെ ശല്യത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like