മലയാളികളുടെ സ്വന്തം സാമിന് പിറന്നാൾ ആശംസകളുമായി മഞ്ജു…മഞ്ജുവിന്റെ വാക്കുകൾ വൈറൽ ആകുന്നു….

മലയാളികളുടെ എക്കാലത്തെയും പ്രിയ താരങ്ങളാണ് സംയുക്താവർമ്മയും മഞ്ജു വാര്യരും ഗീതു മോഹൻദാസും സഹപ്രവർത്തകർക്കൊപ്പം തന്നെ ഒറ്റ സുഹൃത്തുക്കളും കൂടിയാണിവർ. വിവാഹത്തോടെ സിനിമയിൽ നിന്നും താരങ്ങളെല്ലാം തന്നെ ഇടവേള എടുത്തെങ്കിലും കഴിഞ്ഞ ഇടയ്ക്ക് മഞ്ജു തിരികെ എത്തിയിരുന്നു. അടുത്ത സൗഹൃദമാണ് ഇവർ തമ്മിൽ ഇന്നും കാത്തുസൂക്ഷിക്കുന്നത്. അഭിനയത്തിൽ സജീവമായി ഇവർ ഇല്ലെങ്കിലും ഇവരുടെ

സൗഹൃദത്തിന് ഇന്നും മങ്ങലേറ്റിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നത് മഞ്ജു പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്. മഞ്ഞ കളർ ഡ്രസ്സിൽ മഞ്ജുവും സംയുക്തയും നിലത്തിരിക്കുന്ന ചിത്രത്തിനൊപ്പം പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകളും മഞ്ജു നേർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സംയുക്ത വർമ്മയുടെ പിറന്നാൾ. പിറന്നാൾ ആഘോഷത്തിന് ഉറ്റസുഹൃത്തായ മഞ്ജുവാര്യർ തന്റെ സോഷ്യൽ മീഡിയ പേജ് വഴി പോസ്റ്റ് ചെയ്ത ചിത്രമാണിത്.

ചിത്രത്തിന് താഴെ ഒരു നല്ല സുഹൃത്തിന് നിങ്ങളുടെ എല്ലാ കഥകളും അറിയാം, ഒരു നല്ല സുഹൃത്തിന് നിങ്ങളുടെ എല്ലാ മികച്ച കഥകളും അറിയാം, എന്നാൽ ഒരു നല്ല സുഹൃത്ത് അവ നിങ്ങളോടൊപ്പം ജീവിച്ചു. ഞാൻ നിന്നെ സ്നേഹിക്കുന്നു സാം!!! ജന്മദിനാശംസകൾ!!! എന്നാണ് മഞ്ജു ചിത്രത്തിന് താഴെ അടിക്കുറിപ്പ് നൽകിയത്. അഭിനയത്തിൽ ഇല്ലെങ്കിലും യോഗയും നൃത്തവും ഒക്കെ ആയി സോഷ്യൽ മീഡിയയിൽ സജീവമാണ് സംയുക്തയും, തിരക്കഥയിൽ സജീവമായി

ഗീതു മോഹൻദാസുമുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ഗീതു മോഹൻദാസും മഞ്ജുവാര്യരും സംയുക്താവർമ്മയും ഒരുമിച്ചു നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം മഞ്ജുവാര്യർ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രം ക്ഷണ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത് . പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെ ഒറ്റ ഫ്രെയിമിൽ കാണാൻ സാധിച്ച സന്തോഷത്തിൽ ആരാധകർ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. സംയുക്തക്ക് പിറന്നാളാശംസകൾ നിരവധിപേരാണ് രംഗത്തെത്തിയത്.

You might also like