ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് താൽക്കാലിക ഇടവേള എടുത്ത് മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ 😍ചിത്രങ്ങൾ വൈറൽ ആകുന്നു💝💝

മലയാളത്തിൻറെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് മഞ്ജുവാര്യർ. ഇന്നോളം അഭിനയിച്ച ചിത്രങ്ങളെല്ലാം വൻ ഹിറ്റായതുകൊണ്ട് തന്നെ താരത്തിന് പ്രായമായവരും ചെറുപ്പക്കാരും അടക്കം നിരവധി ആരാധകരാണുള്ളത്. എന്നും പ്രായം 18 തന്നെയാണ് താരത്തിന്. ഏത് വേഷം ധരിച്ചാലും എങ്ങനെയൊക്കെ വന്നാലും മഞ്ജുവിനെ കണ്ടാൽ ആരുമൊന്ന് നോക്കിയിരുന്നു പോകും. ഓരോ ദിവസം കഴിയുംതോറും താരത്തിന് അത്രയേറെ സൗന്ദര്യം കൂടി വരികയാണ്.

ദിലീപുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനുശേഷം താരം സിനിമാ മേഖലയിൽ വീണ്ടും സജീവമാവുകയായിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തൻറെ ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തിയത്. വളരെ മികച്ച ഒരു കഥാപാത്രം ക്യാമറയ്ക്കു മുന്നിൽ അവതരിപ്പിച്ചു കൊണ്ട് തന്നെയായിരുന്നു താരം രണ്ടാംവരവ് ആഘോഷമാക്കി മാറ്റിയത്. ആ ചിത്രത്തിനു ശേഷം പിന്നെയും നിരവധി കഥാപാത്രങ്ങൾക്ക് താരം ജീവൻ നൽകുകയുണ്ടായി.

എന്നും മലയാളികൾ ഓർത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ തന്നെയാണ് മഞ്ജു കൈകാര്യം ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയകളിൽ നിരവധി ഫാൻസ് ക്ലബ്ബുകൾ താരത്തിന് ഇന്നുണ്ട്. താരത്തിന്റെ ഓരോ നിമിഷവും ആഘോഷമാക്കാൻ കാത്തിരിക്കുന്ന വലിയ ഒരു വിഭാഗം ആളുകൾ തന്നെ ആരാധകർക്കിടയിൽ ഉണ്ടെന്നത് തന്നെയാണ് സത്യം. ഇന്ന് ദിലീപിനെയും മഞ്ജുവിനെയും ഒരു ത്രാസിന്റെ രണ്ട് തട്ടിൽ

ഇരുത്തിയാൽ ആരാധകർ ഒരുപടി മുന്നിൽ നിൽക്കുക മഞ്ജുവിന് തന്നെയായിരിക്കും. അങ്ങനെ എല്ലാവരുടെയും കണ്ണിലുണ്ണി ആയി മാറിയ താരം ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. തൽക്കാലം സിനിമ തിരക്കുകളിൽ നിന്ന് വിട്ടുനിന്ന് സഹോദരനും സഹോദരന്റെ മകൾക്കുമൊപ്പം അവധി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് താരം. മധുവാര്യർക്കും മകൾക്കുമൊപ്പം സിനിമാ ഷൂട്ടിങ് കളിൽനിന്നും ചെറിയ ഒരു ഇടവേള എടുത്ത് അവധി ആഘോഷിക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മഞ്ജുവും മധുവും സൈക്കിൾ ചവിട്ടുന്ന വീഡിയോയാണ് ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിലുള്ളത്. എന്തുതന്നെയായാലും താരത്തിൻറെ ആരാധകർക്ക് സന്തോഷം പകരുന്ന വാർത്ത ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

You might also like