പ്രേക്ഷകരെ ഞെട്ടിച്ച് ആ വാർത്ത.. സുമിത്രക്ക് ഇനി പുതിയൊരു ശത്രു!! പുതിയ ആളുടെ ഉദ്ദേശ്യം ഇത്.!! സുമിത്രയോടുള്ള പ്രണയം തുറന്നുപറയാൻ ദുബായ് യാത്രയെ കൂട്ടുപിടിക്കുന്ന രോഹിത്ത്.!!

റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പരമ്പരയാണ് കുടുംബവിളക്ക്. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുനടന്നുകയറിയ സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക്. ആ യാത്രയിൽ സുമിതക്ക് താങ്ങും തണലുമായി നിന്ന ഒരാളാണ് സുമിത്രയുടെ പഴയകാല സുഹൃത്ത് രോഹിത്ത്. ആദ്യകാലത്ത് സൗഹൃദം മാത്രമായിരുന്നു രോഹിത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നതെങ്കിലും

ഇപ്പോൾ അത് പ്രണയത്തിന്റെ ട്രാക്കിലേക്ക് മാറുന്നതായാണ് പരമ്പര പറയുന്നത്. അതെ, സുമിത്രക്ക് മുൻപിൽ വന്നുപെട്ടിരിക്കുന്ന പുതിയ ദുബായി യാത്ര ഒരു തരത്തിൽ രോഹിത്തിന് പഴയകാല പ്രണയം പൊടിതട്ടിയെടുക്കാനുള്ള ഒരു ഉപായം തന്നെയാണ്. അത് ഉറപ്പിച്ച് പറയുന്ന ഒരു പ്രോമോ വിഡിയോയാണ് ഇപ്പോൾ ചാനൽ പുറത്തുവിട്ടിരിക്കുന്നത്. ആദ്യം ദുബായ് യാത്രയോട് നോ പറഞ്ഞിരുന്ന സുമിത്രക്ക് മുൻപിൽ ഇപ്പോൾ ശ്രീനിലയത്തുകാർ മൊത്തത്തിൽ നിർബന്ധങ്ങളുമായി എത്തിയിരിക്കുകയാണ്.

അതേ സമയം ഇനിയുള്ള എപ്പിസോഡുകളിൽ രോഹിത്ത് വീണുകിട്ടുന്ന ഓരോ അവസരവും ഉപയോഗിക്കും എന്നുറപ്പിക്കുന്ന ചില രംഗങ്ങളുടെ സൂചനയും പുതിയ പ്രോമോ വീഡിയോ നൽകുന്നുണ്ട്. സുമിത്രയോട് കൂടുതൽ അടുക്കാൻ ശ്രമിക്കുന്ന രോഹിത്തിനെ പ്രൊമോയിൽ കാണാം. അതേ സമയം പ്രേക്ഷകരെ മൊത്തത്തിൽ ഞെട്ടിക്കുന്ന ഒരു വാർത്തയും പുതിയ പ്രോമോ വീഡിയോ നൽകുന്നുണ്ട്. വേദികയ്ക്കും ഇന്ദ്രജയ്ക്കും പുറമെ മറ്റൊരാൾ കൂടി സുമിത്രയുടെ ശത്രുപക്ഷത്തേക്ക് എത്തുകയാണ്.

നിലവിൽ വേദികയും ഇന്ദ്രജയും സുമിത്രയുടെ ശത്രുപക്ഷം ശക്തമാക്കുമ്പോൾ അവർക്കൊപ്പം സരസ്വതി അമ്മയും മഹേന്ദ്രനും ചേരുന്നുണ്ട്. ഇപ്പോൾ പുതിയൊരു ശത്രു കൂടി പരമ്പരയിൽ രംഗപ്രവേശം ചെയ്യുന്നതായാണ് പ്രേക്ഷകരിലേക്കെത്തുന്ന വാർത്ത. കഥാപാത്രത്തെക്കുറിച്ചുള്ള യാതൊരു സൂചനയും പ്രോമോ വീഡിയോ നൽകുന്നില്ല. നടൻ ജിത്തു വേണുഗോപാൽ ആണ് പുതിയ കഥാപാത്രമായി പരമ്പരയിൽ എത്തുന്നത്. സീതാകല്യാണം എന്ന ഹിറ്റ് പരമ്പരയിലെ അജയ് എന്ന കഥാപാത്രത്തിൽ തിളങ്ങിയ താരമാണ് ജിത്തു.

You might also like