കുടുംബപ്രക്ഷകരുടെ ഇഷ്ടപരമ്പര തന്നെയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന കുടുംബവിളക്ക്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന പരമ്പര ഏറെ നിർണ്ണായകമായ വഴിത്തിരിവുകളിലൂടെയാണ് മുന്നേറുന്നത്. നടി മീര വാസുദേവാണ് പരമ്പരയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയായാണ് താരം തകർത്തഭിനയിക്കുന്നത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച ബോൾഡ് ലേഡീ കഥാപാത്രത്തിന് ശേഷം
കുടുംബവിളക്കിലെ സുമിത്രയായിരുന്നു പ്രേക്ഷകരെ അതിശയിപ്പിച്ച മറ്റൊരു ബോൾഡ് കഥാപാത്രം. ഇപ്പോൾ വേദികയുടെ കുബുദ്ധിയിൽ ശ്രീനിലയത്തിന്റെ ആധാരം മോഷ്ടിക്കപ്പെട്ടിരിക്കുകയാണ്. സരസ്വതി അമ്മയാണ് ആധാരം വേദികക്ക് എടുത്തുനൽകിയത്. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ ശ്രീനിലയത്തിന്റെ ആധാരം വാങ്ങി വേദികക്ക് പണം കൊടുത്ത മഹേന്ദ്രൻ ശ്രീനിലയത്തിൽ എത്തുന്നതാണ് കാണിച്ചിരിക്കുന്നത്.

പ്രതീഷിനെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ശിവദാസമേനോനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മഹേന്ദ്രൻ ശ്രീനിലയത്തിൽ തന്നെ കുത്തിയിരിപ്പാണ്. പിന്നീട് ശീതൾ വിവരങ്ങൾ സുമിത്രയെ വിളിച്ചുപറയുന്നുണ്ട്. അതിനെത്തുടർന്ന് സുമിത്ര ശ്രീനിലയത്തിലേക്ക് പാഞ്ഞെത്തുന്നു. മഹേന്ദ്രന് മുൻപിൽ വളരെ ബോൾഡായി നിൽക്കുന്ന സുമിത്രയെ കാണാം. അനാവശ്യമായി പ്രശ്നമുണ്ടാക്കിയാൽ സുമിത്ര ആരെന്ന് നിങ്ങൾ അറിയുമെന്നാണ് സുമിത്ര പറയുന്നത്.
മഹേന്ദ്രനോട് സംസാരിക്കുന്ന സുമിത്രയുടെ വാക്കുകളിലെ ശക്തിയും ആർജവവും ആരെയും അതിശയിപ്പിക്കുന്നതാണ്. എന്താണെങ്കിലും സുമിത്ര ഇങ്ങനെ തന്നെ തുടരണമെന്നാണ് പ്രേക്ഷകർ പ്രോമോ വീഡിയോക്ക് താഴെ കമ്മന്റ് ചെയ്യുന്നത്. നടി ശരണ്യ ആനന്ദ് വേദിക എന്ന നെഗറ്റീവ് റോളിൽ തകർത്തഭിനയിക്കുമ്പോൾ കെ കെ മേനോൻ ആണ് സിദ്ധാർഥ് എന്ന നായകവേഷം കൈകാര്യം ചെയ്യുന്നത്. മീര വാസുദേവ് ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയ പരമ്പര കൂടിയാണ് കുടുംബവിളക്ക്.
