ഇനി എന്നും മാങ്ങാ കഴിക്കാം 😍😍 കണ്ണിമാങ്ങ ഇങ്ങനെ ചെയ്താൽ വർഷങ്ങളോളം സൂക്ഷിച്ചു വയ്ക്കാം.. അടിപൊളി രുചിയിൽ കണ്ണിമാങ്ങാ അച്ചാർ👌😋

Kannimanga Achar recipe : കണ്ണിനെ കാക്കുന്ന കണ്മണിയായ കണ്ണിമാങ്ങ അച്ചാർ എന്ന് തന്നെ പറയേണ്ടിവരും കണ്ണിമാങ്ങ കണ്ണിനു വളരെ നല്ലതാണ് എന്നാണ് പറയുന്നത്.. കണ്ണിമാങ്ങ അച്ചാർ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് ഇത് നമ്മുടെ ഒരു പഴയകാല വിഭവമാണെങ്കിലും ഇപ്പോഴും എല്ലാവർക്കും ഏത് സമയത്ത് കിട്ടിയാലും കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് എന്നും മാങ്ങ കഴിക്കണമെന്ന് ഇഷ്ടപ്പെടുന്ന ആൾക്കാർക്ക് ഇതുപോലെ ചെയ്തു വെച്ചുകഴിഞ്ഞാൽ

എല്ലാ ദിവസവും കഴിക്കാവുന്നതാണ്, അതിനായിട്ട് ആദ്യം നല്ല കണ്ണി മാങ്ങ റെഡിയാക്കി വയ്ക്കുക. ഇത് നന്നായി കഴുകി വൃത്തിയാക്കി തുടച്ചെടുക്കുക, അതിനുശേഷം വെള്ളം ഒന്നും ഇല്ലാത്ത ഒരു ഭരണി എടുക്കുക അതിനുള്ളിലേക്ക് കണ്ണിമാങ്ങ കുറച്ച് നിരത്തി അതിനുമുകളിൽ ആയിട്ട് കല്ലുപ്പ് നിരത്തി വീണ്ടും അടുത്ത ലെയറായിട്ട് കണ്ണിമാങ്ങ നിരത്തി ഇതുപോലെ മാങ്ങ എത്രത്തോളം ഉണ്ടോ അത്രയും ഉപ്പും കൂടി ചേർത്ത്

ഇത് 15 ദിവസം കെട്ടിവയ്ക്കുക. ആദ്യം ഒരു തുണികൊണ്ട് കെട്ടിയതിനു ശേഷം ഭരണിയുടെ അടപ്പുകൊണ്ട് നന്നായിട്ട് മൂടിവയ്ക്കുക… 15 ദിവസം നോക്കുമ്പോൾ മാങ്ങയിലേക്ക് ഉപ്പെല്ലാം നന്നായി പിടിച്ച് നിറയെ വെള്ളത്തോട് കൂടി മാങ്ങ ഇങ്ങനെ ചുക്കി ചുളുങ്ങിയിരിക്കുന്നത് കാണാം. ഇങ്ങനെ ആയിക്കഴിയുമ്പോൾ ആ വെള്ളമെല്ലാം അരിച്ചു കളഞ്ഞു മാങ്ങ മാത്രമായി മാറ്റിവയ്ക്കുക.. അതിനുശേഷം ഇനി നമുക്ക് മസാല തയ്യാറാക്കിയെടുക്കണം അതിനായിട്ട് ആദ്യം ഒരു ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉലുവയും, കടുകും ചേർത്ത് വറുത്ത് മാറ്റിവയ്ക്കുക. അതൊന്നു

പൊടിച്ചു വയ്ക്കുക വീണ്ടും ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് അതിലേക്ക് ഉലുവപ്പൊടി കടുക് പൊടി മുളകുപൊടി മഞ്ഞൾപൊടി ഇത്രയും വറുത്തെടുക്കാം…വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിച്ചുവച്ച് കഴിക്കാൻ പറ്റുന്ന ഒരു മാങ്ങ അച്ചാർ ആണിത്. ശേഷം തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, ലൈക്ക്ചെയ്യാനും, ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Sudharmma Kitchen

You might also like