Kalathappam Tasty Recipe Malayalam : നാടൻ വിഭവങ്ങളോട് നമ്മൾ മലയാളികൾക്കുള്ള ഇഷ്ടം ഒന്ന് വേറെ തന്നെയാണ്. എന്നാൽ ഇന്നത്തെ കാലത്ത് നാടൻ വിഭവങ്ങൾ ഉണ്ടാക്കാൻ ആർക്കും സമയമില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ കലത്തപ്പം പോലുള്ള മിക്ക നാടൻ പലഹാരങ്ങളും കടകളിൽ നിന്നും വാങ്ങാൻ താല്പര്യപ്പെടുന്നവരാണ് കൂടുതൽ പേരും. എന്നാൽ വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ കലത്തപ്പം എങ്ങിനെ തയ്യാറാക്കി എടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം.
അതിനായി ഒരു കപ്പ് അരി നല്ലതുപോലെ കഴുകി ചൂടുവെള്ളത്തിൽ കുതിർത്താനായി വയ്ക്കുക.കുറഞ്ഞത് രണ്ടു മണിക്കൂർ സമയമെങ്കിലും അരി കുതിർത്താനായി വെക്കണം. അരി നല്ലതുപോലെ കുതിർന്നു വന്നാൽ അത് ഊറ്റി മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചോറ്, ഒരു ഏലക്കായ പൊടിച്ചത്, കാൽ ടീസ്പൂൺ ജീരകം, ആവശ്യത്തിന് വെള്ളം എന്നിവ ഒഴിച്ച് അത്യാവശ്യം നീണ്ടുനിൽക്കുന്ന ഒരു കൺസിസ്റ്റൻസിയിൽ ആക്കി എടുക്കുക.
മധുരത്തിന് ആവശ്യമായ ശർക്കര എടുത്ത് അത് പാനിയാക്കി മാവിൽ ഒഴിച്ച് നല്ലതുപോലെ ഇളക്കി കൊടുക്കുക.ശേഷം ഈ ഒരു മാവിലേക്ക് അല്പം ഉപ്പ്, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക.ശേഷം സ്റ്റൗ ഓൺ ചെയ്ത് അതിൽ ഉപയോഗിക്കാത്ത കുക്കർ ഉണ്ടെങ്കിൽ അത് വച്ച് ചൂടാക്കി എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ്,കുറച്ച് വെളിച്ചെണ്ണ എന്നിവ ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങാക്കൊത്തും,
അല്പം ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ഇട്ടുകൊടുത്ത് ഫ്രൈ ചെയ്യുക. അതിൽ നിന്നും കാൽഭാഗം എടുത്ത് മാറ്റിവയ്ക്കണം. ശേഷം നേരത്തെ തയ്യാറാക്കി വെച്ച മാവ് കുക്കറിലേക്ക് ഒഴിച്ചുകൊടുക്കുക. മാറ്റിവെച്ച തേങ്ങാക്കൊത്തും ഉള്ളി വറുത്തതും അതിനു മുകളിൽ ആയി ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം കുക്കർ അടച്ച് വിസിൽ ഇടാതെ 10 മിനിറ്റ് നേരം നല്ല ചൂടിൽ വേവിച്ചെടുക്കുക. കുക്കർ തുറന്നു നോക്കുമ്പോൾ നല്ല രുചികരമായ കലത്തപ്പം റെഡിയായിട്ടുണ്ടാകും. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്.