ഈ പൊരി വെയിലത്ത് മനസ്സും, ശരീരവും തണുപ്പിക്കാൻ ഗോതമ്പുപൊടി കൊണ്ടൊരു കിടിലൻ ഡ്രിങ്ക്.!! | Gothambu Tasty Drink Malayalam

Gothambu Tasty Drink Malayalam : ചൂട് കാലത്തെ പ്രതിരോധിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വെയിലത്ത് പുറത്തു പോയി വന്നാൽ എത്ര വെള്ളം കുടിച്ചാലും ദാഹം മാറാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രണ്ട് കിടിലൻ പാനീയങ്ങളുടെ റെസിപ്പി മനസ്സിലാക്കാം.

അവ തയ്യാറാക്കാനായി ആദ്യം ആവശ്യമായിട്ടുള്ളത് അടുപ്പത്ത് ഒരു പാൻ വച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ഗോതമ്പ് പൊടി ഇട്ട് കൊടുക്കുക എന്നതാണ്. ശേഷം പച്ചമണം പോകുന്നത് വരെ നല്ലതുപോലെ ഗോതമ്പുപൊടി ഇളക്കി കൊടുക്കുക. പച്ചമണം മാറി തുടങ്ങുമ്പോൾ അരക്കപ്പ് പാൽ അതിലേക്ക് ഒഴിച്ചു കൊടുക്കുക. പാൽ ഒഴിച്ച ശേഷം നല്ലതുപോലെ ഇളക്കി മിക്സ് മിക്സ് ചെയ്ത് പാൻ ഓഫ് ചെയ്ത് മാറ്റി വെക്കാവുന്നതാണ്.

ഇത് ഒന്ന് ചൂടാറി തുടങ്ങുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ഗോതമ്പ് പൊടിയുടെ മിക്സ് ചേർത്തു കൊടുക്കുക. ശേഷം അതിലേക്ക് ഒരു പഴം നുറുക്കിയത്, രണ്ട് ടീസ്പൂൺ പഞ്ചസാര, ഒരു പിഞ്ച് ഏലയ്ക്കാപ്പൊടി, ഇളം ചൂടുള്ള പാൽ, മിൽക്ക് മെയ്ഡ് ഉണ്ടെങ്കിൽ അത് ഒരു ടീസ്പൂൺ, ഒരു ചെറിയ കഷണം ബീറ്റ്റൂട്ട് എന്നിവ ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം ഇത് ഒരു ഗ്ലാസിലേക്ക് അരിച്ചെടുത്ത് ഐസ്ക്യൂബ് ഇട്ട് സെർവ് ചെയ്യാവുന്നതാണ്.

ഇതേ രീതിയിൽ തയ്യാറാക്കാവുന്ന മറ്റൊരു പാനീയത്തിന്റെ റെസിപ്പി നോക്കാം. ചൂടാക്കി വെച്ച ഗോതമ്പുപൊടിയുടെ മിക്സ് ഒരു മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കുക, ശേഷം അതിലേക്ക് ഇളം ചൂടുള്ള പാൽ, പഴം നുറുക്കിയത്, പഞ്ചസാര, ഏലയ്ക്ക പൊടി, നിറത്തിനായി അല്പം ഗ്രീൻ കളർ എന്നിവ ഉപയോഗിക്കാവുന്നതാണ്. അത് നല്ലതുപോലെ മിക്സിയുടെ ജാറിൽ ഇട്ട് അടിച്ച് അരിച്ചെടുക്കാവുന്നതാണ്. ശേഷം ഐസ് ക്യൂബ് ഇട്ട് സെർവ് ചെയ്താൽ നല്ല രുചിയുള്ള ജ്യൂസ് തയ്യാറായിക്കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like