അമ്മ പോകുന്നതിനു മുൻപ് ജൂഹി എത്തിയ അവസാന ലൈവ് വീഡിയോ.. അമ്മയെക്കുറിച്ച് ജൂഹി പറയുന്നത് കേട്ടോ ..

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ ലച്ചു തന്റെ ജീവിതത്തിലെ ഏറെ സങ്കടകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. അമ്മയുടെ മരണവാർത്ത തളർത്തിയ ലച്ചുവിന് ആശ്വാസവാക്കുകൾ ഏകാൻ നിരവധിപേരാണ് എത്തിയത്. അറിഞ്ഞവരൊക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ ലെച്ചുവിൻ്റെ അമ്മയ്ക്ക് ആദരാഞ്ജലികൾ നേർന്നിട്ടുമുണ്ട്.

പകുതി മലയാളിയും പകുതി രാജസ്ഥാനിയുമായ ജൂഹി റുസ്തഗി പലപ്പോഴും തൻ്റെ കുടുംബവിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. രഘുവീർ ശരൺ റുസ്തഗി എന്നാണ് അച്ഛന്റെ പേര്. എറണാകുളത്ത് ബിസിനസായിരുന്നു ജൂഹിയുടെ അച്ഛന്. അച്ഛന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നു. അങ്ങനെ ഒരു മലയാളി പെൺകുട്ടിയെത്തന്നെ തേടിപ്പിടിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് താരം നേരത്തേ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.

അമ്മയുമായി ഏറെ അടുപ്പത്തിൽ കഴിഞ്ഞ ജൂഹിയ്ക്ക് ഈ വിയോഗവും വലിയ ശൂന്യതയാണ്. അമ്മയുടെ വിയോഗത്തിന് മുന്പായി ജൂഹി എത്തിയ അവസാന ലൈവ് വീഡിയോ എപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. അമ്മയെക്കുറിച്ചും ജൂഹി ആ ലൈവിൽ പറയുന്നുണ്ട്. [വീഡിയോ കാണാം]

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mrs Media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like