പഴുത്തചക്ക വെറുതെ കളയല്ലേ… ഇങ്ങനെ എടുത്തു വെച്ചാൽ ഇനി വർഷം മുഴുവൻ ചക്കപ്പഴം കഴിക്കാം.!! | Jackfruit Storage Easy Tips

Jackfruit Storage Easy Tips : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ പലഹാരങ്ങളും ഉണ്ടാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നിരുന്നാലും കുറെ ചക്കയൊക്കെ പഴുത്ത് വേസ്റ്റ് ആയി വീണു പോകാറുണ്ട്. എന്നാൽ ഒറ്റ ചക്ക പോലും വെറുതെ കളയാതെ അത് കാലങ്ങളോളം എങ്ങനെ കേടാകാതെ സൂക്ഷിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.അതിനായി ആദ്യം തന്നെ ചുളയുടെ പുറത്തുള്ള ചകിണി എല്ലാം കളഞ്ഞ് വൃത്തിയാക്കി

എടുക്കുക. ശേഷം ഒരു കത്തി ഉപയോഗിച്ച് ചക്കക്കുരു കൂടി കുത്തി കളയുകയാണെങ്കിൽ കൂടുതൽ നല്ലത്. പിന്നീട് സിപ്പ് ലോക്ക് കവറുകൾ എടുത്ത് അതിലേക്ക് വൃത്തിയാക്കി വെച്ച ചക്കച്ചുളകൾ നിറച്ച് ലോക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം ഇത് ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ എത്ര നാൾ വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. കാരണം അതിനകത്തേക്ക് ഒട്ടും വായു കടന്ന് കേടാകാനുള്ള സാഹചര്യം ഉണ്ടാകുന്നില്ല.

മറ്റൊരു രീതി ചക്കച്ചുള വൃത്തിയാക്കി മാറ്റിവെച്ച ശേഷം അതിലേക്ക് പഞ്ചസാര സിറപ്പ് ഒഴിച്ചു കൊടുക്കുന്നതാണ്. അതിനായി ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളവും പഞ്ചസാരയും ഒരു ഏലക്കയും ഇട്ട് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. ശേഷം ചക്കച്ചുളകൾ സിപ്പ് ലോക്ക് കവറിലേക്ക് ഇട്ട് അതിന് മുകളിലായി പഞ്ചസാര പാനി ഒഴിച്ചു കൊടുക്കാവുന്നതാണ്. സിപ്പ് ലോക്ക് നല്ലതുപോലെ അടച്ച ശേഷം ഈ കവറുകൾ ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്.

പഞ്ചസാര പാനിക്ക് പകരമായി തേൻ ഉപയോഗിച്ചും ചുളകൾ കേടാകാതെ സൂക്ഷിക്കാം. അതിനായി ചക്കച്ചുള വൃത്തിയാക്കിയ ശേഷം സിപ് ലോക്ക് കവറുകളിൽ നിറച്ചു കൊടുക്കുക. അതിനു മുകളിലേക്ക് നേരത്തെ ചെയ്തതുപോലെ തേൻ ഒഴിച്ച് കൊടുക്കാവുന്നതാണ്. കവർ നന്നായി ലോക്ക് ചെയ്ത ശേഷം ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ ദിവസങ്ങളോളം ചക്കപ്പഴം കേടാകാതെ സൂക്ഷിക്കാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like