ചീപ്പുകൊണ്ട് ഇങ്ങനെ ചെയ്താൽ ഇനി ബാത്റൂം കഴുകൽ എന്തെളുപ്പം.!! | Easy Bathroom Cleaning Tips

Easy Bathroom Cleaning Tips : വീട്ടമ്മമാർക്ക് അവരുടെ ജോലി എളുപ്പത്തിലാക്കുന്ന കുറച്ച് ടിപ്‌സുകൾ ആയാലോ. നമ്മൾ വീടുകളിൽ സാരി ഹാങ്ങറിൽ ഹാങ്ങ് ചെയ്ത് സൂക്ഷിക്കാറുണ്ട്. പൊടിയൊന്നും തന്നെ ആവാത്ത അലമാരയാണെങ്കിൽ പോലും നമ്മൾ കുറേ നാൾ ഹാങ്ങ് ചെയ്തിടുമ്പോൾ സാരിയിൽ അതിലൊരു തരി തരിയായി കുത്ത് വീണ പോലെ കാണപ്പെടാറുണ്ട്. ഒട്ടും പൊടി പിടിക്കാത്ത രീതിയിൽ

ഹാങ്ങ് ചെയ്തിടാൻ പറ്റുന്നൊരു വഴിയാണ് ആദ്യത്തെ ടിപ്പ്. അതിനായിട്ട് നമ്മൾ എടുക്കുന്നത് പേപ്പറിന്റെയോ അല്ലെങ്കിൽ പ്ലാസ്റ്റിക്കിന്റെയോ കവറാണ്. ആദ്യം തന്നെ കവറിന്റെ പിടുത്തം അല്ലെങ്കിൽ വള്ളി മുറിച്ച് കളയണം. ശേഷം കവറിന്റെ അടഞ്ഞ ഭാഗമായ താഴെ ഭാഗത്ത് ഒരു തുളയിട്ട് കൊടുക്കണം. ഹാങ്ങറിന്റെ അറ്റം കിടക്കാനുള്ള രീതിയിൽ ഒരു ചെറിയ തുള മാത്രമേ ഇടാവൂ. ഇനി സാരി ഹാങ്ങറോട് കൂടെ കവറിനുള്ളിലേക്ക് കയറ്റി വക്കുക. ഇനി സാരി കവറിനുള്ളിലായി ഇരിക്കത്തക്ക വിധത്തിൽ മടക്കി

ഹാങ്ങറിൽ തൂക്കിയ ശേഷം ഹാങ്ങറിന്റെ അറ്റം കവറിലിട്ട തുളയിലൂടെ വലിച്ച് പുറത്തേക്കെടുക്കുക. ഇനി ഈ ഹാങ്ങർ എവിടെ തൂക്കിയിട്ടാലും ഒട്ടും തന്നെ പൊടിയാകാതെ സൂക്ഷിക്കാം. സാരി മാത്രമല്ല വെള്ള നിറത്തിലുള്ള ഷർട്ടുകളും പലപ്പോഴും അലമാരയിൽ വയ്ക്കുമ്പോൾ മഞ്ഞ നിറത്തിലും മറ്റുമുള്ള പാടുകൾ കാണാറുണ്ട്. ഇവയും അതുപോലെ അധികം ഉപയോഗിക്കാത്ത ഷർട്ടുകളും എല്ലാം ഇതുപോലെ സൂക്ഷിക്കാവുന്നതാണ്.

അടുത്തതായി നമ്മൾ എടുക്കുന്നത് കുറച്ച് അലുമിനിയം ഫോയിൽ പേപ്പറാണ്. ഇനി ഈ ഫോയിൽ പേപ്പർ കൈവച്ച് ഒന്ന് ചുരുട്ടിയെടുക്കണം. ഇത്തരത്തിൽ ചുരുട്ടിയ അഞ്ച് ഫോയിൽ പേപ്പർ എടുക്കണം. നമ്മൾ മിക്ക ആളുകളും വാഷിംഗ് മെഷീനിലാണ് തുണികൾ അലക്കാറുള്ളത്. ഒരുപാട് അഴുക്കുള്ള വെള്ള തുണികളും മറ്റും അലക്കുമ്പോൾ ഇത്തരത്തിൽ ഫോയിൽ പേപ്പർ ചുരുട്ടി ഇട്ടു കൊടുത്താൽ നല്ലപോലെ വൃത്തിയായി കിട്ടും. ഇങ്ങനെ ചെയ്തെടുക്കുന്ന വസ്ത്രങ്ങൾ കല്ലിലിട്ട് ഉരച്ച് വൃത്തിയാക്കിയ അതേ റിസൾട്ട് കിട്ടും.ചീപ്പ് കൊണ്ട് ഒരു സൂത്രം ചെയ്താൽ ബാത്റൂം എങ്ങനെ എളുപ്പത്തിൽ കഴുകിയെടുക്കാം എന്നറിയാൻ വീഡിയോ കണ്ടോളൂ…

You might also like