ഇനി ഈ ചമ്മന്തി മാത്രം മതി ചോറുണ്ണാൻ.!! ഇരുമ്പൻ പുളികൊണ്ടൊരു കിടിലൻ ഐറ്റം.| Irumban Puli Chammanthi

Irumban Puli Chammanthi : ചോറിനോടൊപ്പം മറ്റ് കറികളൊന്നും ഇല്ലാത്തപ്പോൾ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന രുചിയൂറും ഒരു ഇരുമ്പൻപുളി ചമ്മന്തി റെസിപ്പി നോക്കിയാലോ.ഇരുമ്പൻ പുളി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.ശേഷം,അതും ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവയും ഒന്ന് ചതച്ചെടുക്കുക. നന്നായി അരയേണ്ട ആവശ്യമില്ല.ശേഷം അടുപ്പത്ത്,ഒരു മൺചട്ടി വച്ച് ചൂടാകുമ്പോൾ ചതച്ചെടുത്ത കൂട്ട് അതിലിട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

  • ഇരുമ്പൻ പുളി – രണ്ട് കൈപ്പിടി
  • ഇഞ്ചി- രണ്ട് ചെറിയ കഷ്ണം
  • വെളുത്തുള്ളി- രണ്ട് അല്ലി
  • ചെറിയ ഉള്ളി- ഒരു കൈപ്പിടി
  • പച്ചമുളക് – അഞ്ചെണ്ണം
  • തേങ്ങ – രണ്ട് കൈപ്പിടി
  • വെളിച്ചെണ്ണ – രണ്ട് ടീസ്പൂൺ
  • കറിവേപ്പില – ഒരു പിടി

ആവശ്യത്തിന് ഉപ്പും ചേർത്ത് രണ്ടു മുതൽ മൂന്ന് മിനിറ്റ് വരെയാണ് ചൂടാക്കി എടുക്കേണ്ടത്. ശേഷം വെളിച്ചെണ്ണ ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് കറിവേപ്പില കൂടി ചേർത്ത് മിക്സ് ചെയ്യുക.തുടർന്ന് എടുത്ത വച്ച തേങ്ങ കൂടി ചേർത്ത് ഒന്ന് കൂടി ചൂടാക്കിയ ശേഷം അടുപ്പിൽ നിന്നും വാങ്ങി വക്കാവുന്നതാണ്.തേങ്ങ ചേർത്ത ശേഷവും ഉപ്പ് കുറവാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാവുന്നതാണ്. ഇപ്പോൾ രുചിയേറും ഇരുമ്പൻ പുളി ചമ്മന്തി തയ്യാറായി കഴിഞ്ഞു.

ഇനി നല്ല ചൂട് ചോറിന്റെ കൂടെ ഇരുമ്പൻ പുളി ചമ്മന്തി സെർവ് ചെയ്യാം. ഇരുമ്പൻ പുളി ചമ്മന്തി തയ്യാറാക്കാനായി ഇരുമ്പ് പാത്രങ്ങൾ പരമാവധി ഒഴിവാക്കാനായി ശ്രമിക്കണം. കാരണം ഇരുമ്പൻ പുളി അവയുമായി പ്രവർത്തിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.അതു കൊണ്ട്,ഇരുമ്പൻ പുളി വിഭവങ്ങൾ തയ്യാറാക്കുമ്പോൾ,മൺ ചട്ടി പോലുള്ള പാത്രങ്ങൾ ഉപയോഗിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.

You might also like