പതിനാറിന്റെ തിളക്കത്തിൽ ഹൻസിക

സോഷ്യൽ മീഡിയയിൽ ഏറെ മലയാളികൾ ഫോളോ ചെയ്യുന്ന താരമാണ് ഹൻസിക കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളായ ഹൻസിക പതിനാറാം പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ്. ഹൻസിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പിറന്നാൾ ആഘോഷ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പീച് നിറത്തിൽ പൂക്കളുള്ള ക്രോപ് ടോപ്പിനൊപ്പം ഓഫ് വൈറ്റ് നിറത്തിലുള്ള മിനി സ്കർട് ആണ് ഹൻസികയുടെ പിറന്നാൾ കുപ്പായം.

പതിനാറ് എന്നെഴുതിയ ബലൂൺ കയ്യിൽ കയ്യിൽ പിടിച്ചുകൊണ്ട് ഹൻസിക പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ആരാധകരുടെ ആശംസാപ്രവാഹമാണ്. പല പോസുകളിലുള്ള അഞ്ച് ചിത്രങ്ങളാണ് അഹാന പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകത്തു ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തി എന്നാണ് സഹോദരിയും, സിനിമാ താരവുമായ അഹാന, ഹന്സികയ്ക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താരമായ സഹോദരി ദിയ കൃഷ്ണ പോസ്റ്റ് ചെയ്തിരിക്കുന്ന ഹൻസികയുടെ കുട്ടിക്കാലത്തെ ഫോട്ടോയും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.

അച്ഛൻ കൃഷ്ണകുമാറും അഹാനയോടൊപ്പമുള്ള കുട്ടിക്കാല ഫോട്ടോ ഹന്സികയ്ക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. പ്ലസ് വൺ കോമേഴ്‌സ് വിദ്യാർത്ഥിയായ ഹൻസിക തന്റെ ട്രാവൽ, കുക്കിംഗ് വിഡിയോകളിലൂടെയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. 2019ൽ ഇറങ്ങിയ ലൂക്ക എന്ന ചിത്രത്തിൽ സഹോദരിയായ അഹാന കൃഷ്ണയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഹൻസികയാണ്. സ്കൂളിലെ നാടക ക്ലബ്ബിൽ സജീവ സാന്നിധ്യമായ ഹൻസിക, അഭിനയം കരിയർ ആയി സ്വീകരിക്കാനാണ് താല്പര്യം എന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

നടൻ കൃഷ്ണകുമാറിന്റെ നാല് മക്കളിൽ ഏറ്റവും ഇളയ കുട്ടിയാണ് ഹൻസിക. കഴിഞ്ഞ വർഷം, പതിനഞ്ചാം പിറന്നാളിന് ഹൻസികയ്ക്കായി അഹാന ഒരുക്കിയ ആശംസാ വീഡിയോ യൂടൂബിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്നു. റിസോർട്ടിൽ ഹന്സികയ്ക്കായി ഒരുക്കിയ സർപ്രൈസ് പാർട്ടിയും ആരാധകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുകൊണ്ടുതന്നെ വീട്ടൽത്തന്നെയാണ് പിറന്നാൾ ആഘോഷങ്ങൾ നടത്തിയത്.

You might also like