എന്റെ പൊന്നോ എന്താ രുചി ചായക്കൊപ്പം ഒരിക്കൽ കഴിച്ചാൽ പിന്നെപാത്രംകാലിയാക്കുന്നതറിയില്ല.! | Evening Snacks Malayalam

Whatsapp Stebin

Evening Snacks Malayalam : മിക്ക വീടുകളിലും നാലുമണിക്ക് ചായയോടൊപ്പം എന്തെങ്കിലും ഒരു സ്നാക്ക് നിർബന്ധം ആയിരിക്കും. സ്ഥിരമായി ഒരേ സ്നാക്സ് കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു അടിപൊളി സ്‌നാക്കിന്റെ റെസിപ്പി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ, ഒരു ടീസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ ഈസ്റ്റ്,ഉപ്പ്, എന്നിവ നല്ലതുപോലെ മിക്സ് ചെയ്ത് അതിലേക്ക് രണ്ട് ടീസ്പൂൺ സൺ ഫ്ലവർ ഓയിൽ കൂടി ഒഴിച്ച് മാവ് സെറ്റ് ആക്കുക . മാവ് കുഴക്കാനായി ഇളം ചൂടുള്ള പാലാണ് ആവശ്യമുള്ളത്. മാവിന്റെ കൺസിസ്റ്റൻസി അനുസരിച്ച് പാലിന്റെ അളവിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും. ശേഷം ഈ ഒരു മാവ് രണ്ടു മണിക്കൂർ നേരമെങ്കിലും പൊന്താനായി വെക്കണം. ഒരു ഗ്ലാസ് ബൗളിൽ എണ്ണ തടവി മാവ് കവർ ചെയ്ത് വയ്ക്കാവുന്നതാണ്.

മാവ് പൊന്തിയ ശേഷം അതെടുത്ത് നാല് വലിയ ബോളുകൾ ആക്കി മാറ്റുക. ശേഷം ഒട്ടും കനമില്ലാതെ പരത്തി വലിയ ഷീറ്റുകൾ ആക്കി 20 മിനിറ്റ് കൂടി റസ്റ്റ് ചെയ്യാൻ വയ്ക്കണം. ഈ സമയം കൊണ്ട് ഫില്ലിംഗ്സ് തയ്യാറാക്കാം. സവാള നീളത്തിൽ അരിഞ്ഞത്, ക്യാപ്സിക്കം, ക്യാരറ്റ്, ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റിയെടുത്ത് അതിലേക്ക് അരടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ ചിക്കൻ മസാല, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് വേവിച്ചുവെച്ച ചിക്കൻ എല്ലുകളഞ്ഞ് ചതച്ച് എടുത്തത് കൂടി ചേർക്കുക. ശേഷം കുറച്ച് കറിവേപ്പില കൂടി ചേർക്കാവുന്നതാണ്. ഇത്രയും ചെയ്ത് ഫില്ലിംഗ്സ് മാറ്റിവയ്ക്കുക.

നേരത്തെ എടുത്തുവെച്ച മാവ് വട്ടത്തിൽ പരത്തി അതിന് ഉള്ളിലേക്ക് ഫില്ലിംഗ്സ് വയ്ക്കുക. ശേഷം,പത്ത് മിനിറ്റ് പ്രീഹീറ്റ് ചെയ്തുവച്ച പാനിലേക്ക് തയ്യാറാക്കിവെച്ച മിക്സ് വെക്കുക. ഒരുവശം കുറഞ്ഞത് 20 മിനിറ്റ് ചൂടായി കഴിഞ്ഞാൽ, മറുഭാഗം കൂടി ഒന്ന് ചൂടാക്കി എടുത്ത് സെർവ് ചെയ്യാവുന്നതാണ്.

Rate this post
You might also like