ഇത് ഒരു നുള്ള് മതി കൊതുക് വീടിന്റെ പരിസരത്ത് പോലും വരില്ല.!! | Easy Way To Mosquito Repellent
Easy Way To Mosquito Repellent: മഴക്കാലമായാൽ വീടിനു ചുറ്റും വെള്ളം കെട്ടി നിന്ന് കൊതുക് മുട്ടയിട്ട് വരുവുന്നത് ഒരു വലിയ പ്രശ്നമായി മാറാറുണ്ട്. മാത്രമല്ല പലപ്പോഴും ഡെങ്കു പോലുള്ള പല അസുഖങ്ങൾക്കും ഇത് കാരണമാവുകയും ചെയ്യും. തുരത്താനായി എല്ലാവരും കടകളിൽ നിന്നും കൊതുക് തിരിയും, മെഷീനുമെല്ലാം വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു നല്ല പരിഹാരമാർഗ്ഗം അറിഞ്ഞിരിക്കാം.
ഈയൊരു രീതിയിൽ കൊതുകിനെ തുരത്താനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു പിടി അളവിൽ പെരുംജീരകം, വെളുത്തുള്ളിയുടെ അല്ലി നാലു മുതൽ അഞ്ചെണ്ണം വരെ, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, നാലു മുതൽ 5 ടീസ്പൂൺ അളവിൽ നല്ലെണ്ണ, ഒരു ചിരാത് ഇത്രയുമാണ്.
Easy Way To Mosquito Repellent
ആദ്യം തന്നെ എടുത്തു വച്ച പെരുംജീരകം ഒരു ചട്ടിയിലേക്ക് ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. ശേഷം ഇത് മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് പൊടിച്ചെടുത്ത് മാറ്റി വയ്ക്കാവുന്നതാണ്. അതേ ജാറിൽ തന്നെ വെളുത്തുള്ളി കൂടി ഒന്ന് കറക്കിയെടുത്ത് മാറ്റിവയ്ക്കാം. ശേഷം പെരുംജീരകം പൊടിച്ചതും വെളുത്തുള്ളിയും നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് മഞ്ഞൾ പൊടിയും എടുത്തു വച്ച നല്ലെണ്ണയും ഒഴിച്ച് നല്ലതുപോലെ ഇളക്കി പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കണം.
ഈയൊരു കൂട്ട് ചിരാതിലേക്ക് ഒഴിച്ചു കൊടുക്കാം. അതിനുശേഷം ഒരു തുണിയെടുത്ത് ചെറിയ തിരിയാക്കി തയ്യാറാക്കി വെച്ച എണ്ണയുടെ കൂട്ടിലേക്ക് ഇട്ട് കത്തിക്കാവുന്നതാണ്. ഈയൊരു തിരി കത്തി ഉണ്ടാകുന്ന ഗന്ധത്തിൽ നിന്നും കൊതുകുകൾ മാറിപ്പോകുന്നതാണ്. ആവശ്യാനുസരണം വീടിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ എല്ലാം ഈ ഒരു രീതി പരീക്ഷിക്കുകയാണെങ്കിൽ വീട്ടിൽ നിന്നും കൊതുകിനെ പാടെ തുരത്താനായി സാധിക്കും. മാത്രമല്ല കെമിക്കൽ അടങ്ങിയ കൊതുക് തിരികൾ ഉപയോഗിക്കേണ്ട ആവശ്യവും വരുന്നില്ല. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.