ഇനി പഴംപൊരിക്കുമ്പോൾ ഈ സൂത്രം കൂടി ചേർക്കൂ; എണ്ണ കുടിക്കാത്ത നല്ല സോഫ്റ്റ് പഴപൊരി നിമിഷങ്ങൾക്കുള്ളിൽ തയ്യാർ.!! | Tasty Soft Pazhampori

Tasty Soft Pazhampori : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് സോഫ്‌റ്റും ടേസ്റ്റിയുമായ ഒരു അടിപൊളി പഴംപൊരിയുടെ റെസിപ്പിയാണ്. അതിനായി ആദ്യം ഒരു ബൗളിലേക്ക് 2 cup മൈദ എടുക്കുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു വെക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് 1/4 cup പഞ്ചസാര, 1/4 cup അരിപ്പൊടി

എന്നിവ ചേർത്ത് ഒന്ന് പൊടിച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് അൽപ്പം ദോശമാവ് ഒഴിക്കാം. എന്നിട്ട് രണ്ടുമൂന്ന് മിനിറ്റ് നന്നായി അടിച്ചെടുക്കുക. ഇപ്പോൾ അടിച്ച് എടുത്തിട്ടുള്ള മിക്സ് നേരത്തെ മാറ്റിവെച്ചിട്ടുള്ള മൈദ മാവിന്റെ മിക്സിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് ഇതിലേക്ക് 1 1/2 cup വെള്ളം കുറേശ്ശെയായി ചേർത്ത് കൊടുത്ത് നല്ലപോലെ Video credit : Tasty Recipes Kerala

യോജിപ്പിച്ചെടുക്കുക. അധികം ലൂസ് ആവാത്ത മാവ് ആണ് നമുക്ക് വേണ്ടത്. പിന്നീട് ഇതിലേക്ക് അല്‌പം മഞ്ഞൾപൊടി, എണ്ണ കുടിക്കാതിരിക്കാൻ 1 tsp നാരങ്ങാ നീര് എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ഇനി ഇത് അടച്ചുവെച്ച് ഒരു 10 മിനിറ്റ് മാറ്റിവെക്കുക. എന്നിട്ട് മാവിൽ എയർ കയറാനായി രണ്ടുമൂന്നു മിനിറ്റ് നന്നായി ഇളക്കി കൊടുക്കാം. അങ്ങിനെ പഴംപൊരിയ്ക്ക്

വേണ്ടിയുള്ള ബാറ്റർ ഇവിടെ റെഡിയായിട്ടുണ്ട്. അടുത്തതായി ഒരു പാൻ അടുപ്പത്തു വെക്കുക. എന്നിട്ട് എണ്ണ ഒഴിച്ച് ചൂടാക്കുക. അതിനുശേഷം 1 kg നേന്ത്രപ്പഴം നീളത്തിൽ അരിഞ്ഞെടുക്കുക. എന്ന ചൂടായി വരുമ്പോൾ വറുത്തു കോരിയെടുക്കാം. എങ്ങനെയാണ് ചെയ്യേണ്ടതെന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

You might also like