എപ്പോഴും വീട് വൃത്തിയായിരിക്കാൻ ഈ പൊടികൈകൾ പരീക്ഷിച്ചു നോക്കൂ.!! | Easy Tips To Clean Home

Easy Tips To Clean Home : വീട് വൃത്തിയാക്കി വയ്ക്കുക എന്നത് ഒരു തലവേദന പിടിച്ച ജോലി തന്നെയായിരിക്കും മിക്ക ആളുകൾക്കും.അതിനായി പല രീതികളും പരീക്ഷിച്ചു നോക്കിയിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ഐഡിയകൾ അറിഞ്ഞിരിക്കാം.സ്ഥിരമായി ഉപയോഗിക്കുന്ന ബെഡ്ഡും,തലയിണയും വൃത്തിയാക്കി വയ്ക്കുന്നതിനായി ബെഡ്ഷീറ്റും തലയിണ കവറും മാറ്റിയ ശേഷം

ഒരു അരിപ്പ വഴി കുറച്ച് ബേക്കിംഗ് സോഡ വിതറി കൊടുക്കുക. അതിനുശേഷം കുറച്ച് ടാൽക്കം പൗഡർ കൂടി ഇത്തരത്തിൽ ബെഡിന് മുകളിൽ വിതറി കൊടുക്കാവുന്നതാണ്. ഒരു മണിക്കൂറിനു ശേഷം കട്ടിയുള്ള ഒരു തുണി ഉപയോഗിച്ച് പൊടി എല്ലാം തുടച്ച് മാറ്റാവുന്നതാണ്. ഇതേ രീതിയിൽ തന്നെ തലയിണയും വൃത്തിയാക്കി എടുക്കാവുന്നതാണ്.ദൂരയാത്രകളും മറ്റും പോകുമ്പോൾ കുടുംബത്തിലെ എല്ലാവരുടെയും ബ്രഷുകൾ വൃത്തിയായി അടുക്കി വെക്കാൻ ഒരു പ്ലാസ്റ്റിക് ഗ്ലൗസ് ഉപയോഗിക്കാവുന്നതാണ്. അതിനകത്ത് ഓരോ ഗ്യാപ്പിലും ഓരോ ബ്രഷ് എന്ന രീതിയിൽ സെറ്റ്

ചെയ്ത് കൊണ്ടു പോകാവുന്നതാണ്.ഒരുതവണ കവർ പൊട്ടിച്ച പൊടികളെല്ലാം അതേ കവറിൽ തന്നെ കേടാകാതെ സൂക്ഷിക്കാനായി കവറിന്റെ രണ്ട് സൈഡും കോണാക്കി മടക്കി മുകളിൽ നിന്ന് കൂടി മടക്കിയശേഷം ഉപയോഗിക്കാത്ത പേനയുടെ ടോപ്പുകൾ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് പിൻ ചെയ്ത് സൂക്ഷിക്കാവുന്നതാണ്. അതുപോലെ തുണികൾ ഉണക്കാനായി ഇടുമ്പോൾ വീട്ടിൽ ക്ലോത്ത് ക്ലിപ്പുകൾ ഇല്ല എങ്കിൽ അതിന് പകരമായും

പേനയുടെ ടോപ്പുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. കുക്കിംഗ് സമയത്ത് വീഡിയോകൾ കാണാനായി ഫോൺ ഉപയോഗിക്കുമ്പോൾ അത് വീണു പോകാതെ ഇരിക്കാൻ അടിയിൽ ഒരു റബ്ബർ ബാൻഡ് വച്ചു കൊടുക്കാവുന്നതാണ്. അതല്ലെങ്കിൽ ചെറിയ പ്ലാസ്റ്റിക് സ്റ്റാൻഡുകൾ വീട്ടിലുണ്ടെങ്കിൽ അതും ഉപയോഗപ്പെടുത്താം. ഉപയോഗിക്കാൻ പറ്റാത്ത ഗുളികകൾ വീട്ടിലുണ്ടെങ്കിൽ അത് ഒരു ഗ്ലാസ്സിലേക്ക് പൊടിച്ചിട്ട ശേഷം കുറച്ച് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം സിങ്കിനകത്തെ ഓട്ടയിലൂടെ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ ബ്ലോക്ക് എല്ലാം മാറി വൃത്തിയായി കിട്ടുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

You might also like