ഈ സൂത്രം അറിയാതെ ലിറ്റർ കണക്കിന് എണ്ണ വെറുതെ കളഞ്ഞു.!! | Easy Kitchen Tips Malayalam

Whatsapp Stebin

Easy Kitchen Tips Malayalam : അടുക്കള ജോലികൾ എളുപ്പമാക്കാനായി പല ട്രിക്കുകളും പരീക്ഷിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അത്തരത്തിൽ പരീക്ഷിക്കുന്നവയിൽ പലതും ഉദ്ദേശിച്ച ഫലം നൽകാറില്ല. തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി പാചക ആവശ്യത്തിന്

പൊടിയുപ്പ് ഉപയോഗിക്കുന്നവരായിരിക്കും മിക്ക ആളുകളും. കല്ലുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പൊടിയുപ്പിന് ഗുണങ്ങൾ കുറവാണ്. എന്നാൽ കല്ലുപ്പ് വാങ്ങി അത് പൊടിയുപ്പ് ആക്കി മാറ്റി ഉപയോഗപ്പെടുത്താൻ സാധിക്കും. അതിനായി കല്ലുപ്പ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. അതിനുശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിലേക്ക് അത് പൊട്ടിച്ചിട്ട് രണ്ടു കഷണം ചിരട്ട കൂടി വച്ചു കൊടുക്കുക. ചിരട്ട ഉപ്പിൽ ഇറക്കി വയ്ക്കുകയാണെങ്കിൽ വെള്ളത്തിന്റെ അംശം മുഴുവനായും വലിച്ചെടുക്കുന്നതാണ്.

ചിരട്ടയ്ക്ക് പകരമായി ഒരു പേപ്പറിൽ അല്പം അരി പൊതിഞ്ഞു ഇടാവുന്നതുമാണ്. പൂർണ്ണമായും വെള്ളം വലിഞ്ഞതിനുശേഷം ഉപ്പ് സൂക്ഷിക്കാനാണ് താല്പര്യപ്പെടുന്നത് എങ്കിൽ ഒരു പാനിൽ ഉപ്പിട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഉപ്പ് കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം മുഴുവനായും വലിഞ്ഞു കഴിഞ്ഞാൽ ഉപ്പ് എയർ ടൈറ്റ് ആയ ഒരു പാത്രത്തിലിട്ട് സൂക്ഷിക്കാവുന്നതാണ്. വെണ്ടയ്ക്ക കടകളിൽ നിന്നും വാങ്ങിക്കൊണ്ടു വന്നുകഴിഞ്ഞാൽ ഫ്രഷായി സൂക്ഷിച്ച് വക്കാൻ ഒരു ട്രിക്ക് ചെയ്തു വയ്ക്കാവുന്നതാണ്. വെണ്ടയ്ക്കയുടെ കൂർത്ത ഭാഗം കൈ ഉപയോഗിച്ച് പൊട്ടിച്ചു കളയുക. ഇങ്ങനെ ചെയ്യുമ്പോൾ വെണ്ടയ്ക്ക ഫ്രഷ്

ആണോ എന്ന് അറിയാനായി സാധിക്കും. ഇനി സാമ്പാർ പോലുള്ള കറികൾ ഉണ്ടാക്കുമ്പോൾ വെണ്ടയ്ക്ക എളുപ്പത്തിൽ ഉപയോഗിക്കാനായി കഷണങ്ങളായി അരിഞ്ഞ ശേഷം അല്പം എണ്ണയിലിട്ട് വഴറ്റിയതിനുശേഷം അടച്ച് സൂക്ഷിക്കാവുന്നതാണ്. ബിരിയാണി തയ്യാറാക്കുമ്പോൾ കൂടുതൽ സ്വാദ് ലഭിക്കാനായി ഒരു ചീനച്ചട്ടിയിൽ മല്ലിയില, വെളുത്തുള്ളി, ഇഞ്ചി, പട്ട, ഗ്രാമ്പു എന്നിവയെല്ലാം ഇട്ട് നല്ലതുപോലെ വഴറ്റിയ ശേഷം സൂക്ഷിച്ച് വച്ച് ഉപയോഗപ്പെടുത്താവുന്നതാണ്. എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കാൻ ചെറിയ കഷണങ്ങളാക്കി മുറിച്ച ശേഷം കുക്കറിൽ ഇട്ട് ചൂടാക്കി വറുത്തെടുക്കാം. ഇത് ഒരു സൈഡ് ഡിഷ് ആയി ഉപയോഗപ്പെടുത്താൻ ഒരു പാനിൽ അല്പം എണ്ണയൊഴിച്ച ശേഷം കടുകും, മുളകും കറിവേപ്പിലയും ഇട്ട് വഴറ്റിയ ശേഷം പപ്പടം മിക്സ് ചെയ്തു കൊടുത്താൽ മതി. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

You might also like