പൂവു പോലെ സോഫ്റ്റായ പാലപ്പം.. ലക്ഷങ്ങൾ ഏറ്റെടുത്ത പാലപ്പം റെസിപ്പി 😍😋 ഇനി ആരും പാലപ്പം നന്നായില്ല എന്ന് പറയില്ല 😋👌
എല്ലാവര്ക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കുന്ന ഒരു പാലപ്പത്തിന്റെ റെസിപ്പി നമുക്കിവിടെ പരിചയപ്പെടാം. എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു വിഭവം ആണല്ലോ പാലപ്പം. നല്ല സോഫ്റ്റ് പൂവ് പോലുള്ള പാലപ്പം നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്നതാണ്. തുടക്കക്കാർക്ക് പോലും ഈ ഒരു രീതിയിൽ ചെയ്യുകയാണെങ്കിൽ നല്ല പെർഫെക്റ്റ് പാലപ്പം തയ്യാറാക്കാം. ഇതിനായി രണ്ടു കപ്പ് പച്ചരി എടുക്കുക.
സാധാരണ നമ്മൾ റേഷൻ കടയിൽ നിന്നുമെല്ലാം ലഭിക്കുന്ന പച്ചരി ഇതിനായി ഉപയോഗിക്കാം. ഈ ഒരു പച്ചരി നല്ലതുപോലെ കഴുകി വെക്കാവുന്നതാണ്. ഇതിലേക്ക് അരമുറി തേങ്ങാ ചിരകിയത് ചേർക്കുക. കാൽകപ്പിന് മുകളിൽ ഉള്ള അളവിൽ ചോറ് കൂടി ചേർത്ത ശേഷം യീസ്റ്റ്, പഞ്ചസാര തുടങ്ങിയവയും കൂടി ചേർത്ത് അരിയും ചോറും മുങ്ങി കിടക്കുവാൻ പാകത്തിന് വെള്ളം ചേർക്കുക. വെള്ളം ഒരുപാട് കൂടിപോകാതിരിക്കുവാൻ
പ്രത്യേകം ശ്രദ്ധിക്കുക. ഇത് അടച്ചുവെച്ചു കുറച്ചു സമയം റെസ്റ്റ് ചെയ്യാൻ വെക്കുക. രാത്രിയാണ് ഇതുപോലെ കുതിർത്തുവെക്കേണ്ടത്. കിടക്കാൻ പോകുന്നതിന് മുൻപായി വെച്ചാൽ മതി. ശേഷം നമുക്ക് രാവിലെ ഈ വെള്ളത്തോട് കൂടി തന്നെ അരച്ചെടുക്കാവുന്നതാണ്. അരച്ചശേഷം മുപ്പത് മിനിറ്റ് മാറ്റിവെക്കുക. അതിനുശേഷം പാലപ്പച്ചട്ടി ചൂടാക്കി പാലപ്പം ചുട്ടെടുക്കാവുന്നതാണ്. എന്തായാലും ട്രൈ ചെയ്തു നോക്കൂ..
കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Eva’s world എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.