എന്തു രുചിയാ ഈ നെയ്യപ്പത്തിന്.!! സോഫ്റ്റ് നെയ്യപ്പം വെറും 10 മിനുട്ടിൽ തയ്യാറാകുന്ന വിധം.!! | Easy Neyyappam Recipe

Easy Neyyappam Recipe : നെയ്യപ്പം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ അത് ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതായിരിക്കും മിക്ക ആളുകളുടെയും ധാരണ. കാരണം സാധാരണയായി അരി കുതിർത്തി വെച്ച് അത് അരച്ചെടുത്ത് വീണ്ടും ഫെർമെന്റ് ചെയ്യാനായി വെച്ചതിനുശേഷം മാത്രമാണ് മിക്ക വീടുകളിലും നെയ്യപ്പം തയ്യാറാക്കുന്നത്. എന്നാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങിനെ നല്ല സോഫ്റ്റ് ആയ നെയ്യപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ നെയ്യപ്പം തയ്യാറാക്കാനായി ആദ്യം തന്നെ സാധാരണ അപ്പം തയ്യാറാക്കുന്ന രീതിയിൽ അരി കുതിർത്തി വയ്ക്കേണ്ടതുണ്ട്. എന്നാൽ ഇവിടെ വ്യത്യാസം മാവ് ഫെർമെന്റ് ചെയ്യേണ്ട സമയം ആവശ്യമായി വരുന്നില്ല എന്നതാണ്. രണ്ട് കപ്പ് അളവിൽ പച്ചരിയെടുത്ത് അത് നല്ലതുപോലെ കഴുകി ആറുമണിക്കൂർ നേരം കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കുക. അരി നല്ലതുപോലെ കുതിർന്നു വന്ന ശേഷം അപ്പത്തിന് ആവശ്യമായ മറ്റു കാര്യങ്ങൾ കൂടി ചെയ്തെടുക്കാം. മിക്സിയുടെ ജാറിലേക്ക് അരിയിലെ വെള്ളമെല്ലാം കളഞ്ഞ് ഇട്ടുകൊടുക്കുക. അതോടൊപ്പം ഒരു കപ്പ് അളവിൽ ചോറ്, കാൽ ടീസ്പൂൺ നല്ല ജീരകം, 3 ഏലക്ക എന്നിവ കൂടി ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ഈയൊരു കൂട്ട് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാം. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ മൈദ, കാൽ ടീസ്പൂൺ അളവിൽ കരിഞ്ചീരകം, ഒരു പിഞ്ച് ബേക്കിംഗ് സോഡാ എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. അടുത്തതായി നെയ്യപ്പത്തിലേക്ക് ആവശ്യമായ തേങ്ങാക്കൊത്ത് വറുത്തെടുക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ ഒരു ടീസ്പൂൺ അളവിൽ നെയ്യ് അല്ലെങ്കിൽ എണ്ണയോ ഒഴിച്ചു കൊടുക്കാം.

അത് ചൂടായി തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞുവച്ച തേങ്ങാക്കൊത്ത് ഇട്ട് ഒന്ന് വറുത്തെടുക്കുക. ഈയൊരു കൂട്ടിന്റെ ചൂട് ആറി കഴിയുമ്പോൾ മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അപ്പം തയ്യാറാക്കാൻ ആവശ്യമായ എണ്ണ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കരണ്ടി അളവിൽ മാവ് ഒഴിച്ചു കൊടുക്കാവുന്നതാണ്. അപ്പത്തിന്റെ രണ്ടുവശവും നല്ലതുപോലെ വെന്തു വന്നു കഴിഞ്ഞാൽ എണ്ണയിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. ഈയൊരു രീതിയിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നല്ല രുചികരമായ നെയ്യപ്പം തയ്യാറാക്കി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like