ചോറുണ്ണാൻ ഇത് മാത്രം മതി.!! മുളക് തിരുമ്മിയത്.!! | Easy Mulaku Thirummiyath Recipe
Easy Mulaku Thirummiyath Recipe : പണ്ട് കാലത്തെ പ്രധാന വിഭവങ്ങളിൽ ഒന്നായിരുന്നു ചമ്മന്തി. നമ്മുടെ തനതായ നാടൻ സ്വാദുണർത്തുന്ന ഒരു പ്രധാന രുചിക്കൂട്ടാണിത്. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന രുചികരമായ പുളിയും മുളകും തിരുമ്മിയതാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഇത് തയ്യാറാക്കുന്നതിനായി ആദ്യം കുറച്ച് പുലിയെടുത്ത് അതിലേക്ക് അൽപ്പം കഞ്ഞി
വെള്ളം ഒഴിച്ച് നന്നായൊന്ന് കുതിരാൻ വെക്കണം. നല്ല ഫ്രഷ് ആയ കഞ്ഞി വെള്ളമാണ് നമ്മൾ എടുക്കുന്നത്. ശേഷം ഒരു പാൻ ചൂടാവാൻ വച്ച് അതിലേക്ക് ഏഴോളം വറ്റൽ മുളക് ചേർത്ത് കൊടുക്കണം. ശേഷം മുളക് നല്ലപോലെ ഒന്ന് ചുട്ടെടുക്കണം. അടുപ്പിലെ കനലിൽ മുളക് ചുട്ടെടുക്കുന്നതാണ് ഏറ്റവും ഉചിതം. നല്ലപോലെ നിറം മാറുന്ന വിധത്തിൽ മുളക് ചുട്ടെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കണം. അടുത്തതായി അരകപ്പ് ചുവന്നുള്ളി ഇതേ പാനിലേക്കിട്ട് അൽപ്പം വെളിച്ചെണ്ണയൊഴിച്ച് വാട്ടിയെടുക്കണം.
വലിയ ചുവന്നുള്ളിയാണ് എടുക്കുന്നതെങ്കിൽ ചെറുതായൊന്ന് മുറിച്ചിടണം. പാനിൽ ചുട്ടെടുക്കുന്ന നമ്മുടെ ചുവന്നുള്ളി നല്ല ബ്രൗൺ കളറായി വന്നാൽ അതും നമുക്ക് മറ്റൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. ഇനി നമ്മൾ നേരത്തെ കുതിരാൻ വച്ച പുളി നല്ലപോലെ മിക്സ് ചെയ്ത് അതിന്റെ ജ്യൂസ് എടുക്കാം. ചെറിയ നെല്ലിക്ക വലുപ്പത്തിലുള്ള പുളി തന്നെ
മുഴുവൻ ആവശ്യം വരില്ല. അടുത്തതായി ചെറിയുള്ളി ഒന്ന് ചതച്ചെടുക്കണം. ചുവന്നുള്ളി കല്ലിൽ ചതച്ചെടുക്കുമ്പോൾ നല്ല ഫ്ലേവർ ആണ് കിട്ടുന്നത്. ആ പഴമയുടെ രുചി ഇന്നത്തെ പുതിയ തലമുറക്ക് അത്ര പരിചയമുണ്ടാവില്ല. ഇനി നമുക്ക് നേരത്തെ ചുട്ടെടുത്ത മുളക് കൂടെ ഒന്ന് ചതച്ചെടുക്കണം. ഈ മുളക് തിരുമ്മിയതുണ്ടെങ്കിൽ പിന്നെ ചോറുണ്ണാൻ ഇത് മാത്രം മതി. റെസിപ്പിക്കായി വീഡിയോ കണ്ടോളൂ…