അവൽ ഉപയോഗിച്ച് ഒരു ക്രിസ്പി സ്നാക്ക് തയ്യാറാക്കാം!| Aval Easy Evening Snack

Aval Easy Evening Snack : എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്ത് സ്നാക്ക് ഉണ്ടാക്കണമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. ഇത്തരത്തിൽ ഒരേ രുചിയിലുള്ള സ്നാക്കുകൾ മാത്രം കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന അവൽ ഉപയോഗിച്ചുള്ള ഒരു ക്രിസ്പി സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ അവൽ എടുത്ത് അതേ അളവിൽ

വെള്ളമൊഴിച്ച് 5 മിനിറ്റ് നേരം കുതിർത്താനായി വെക്കണം. അതിനു ശേഷം അവലിലെ വെള്ളം മുഴുവനായും ഊറ്റിക്കളഞ്ഞ് അത് മറ്റൊരു ബൗളിലേക്ക് മാറ്റാം. അതിലേക്ക് ഒരു കപ്പ് അളവിൽ അരിപ്പൊടി, ഒരു ഉരുളക്കിഴങ്ങ് വേവിച്ച് ഗ്രേറ്റ് ചെയ്ത് എടുത്തത്, ആവശ്യത്തിനുള്ള ഉപ്പ്, ഉണക്കമുളക് ചതച്ചത്, മല്ലിയില, കുറച്ചു മുളകുപൊടി എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം. കൈ ഉപയോഗിച്ച് നല്ല കട്ടിയുള്ള ഒരു മാവിന്റെ പരുവത്തിലേക്ക് ഈയൊരു കൂട്ടിനെ മാറ്റിയെടുക്കണം.

ശേഷം മാവ് മൂന്ന് ഉരുളകളാക്കി മാറ്റി വെക്കുക. ഇതിൽ നിന്നും ഓരോ ഉരുളകളായി നീളത്തിൽ ഉരുട്ടി എടുക്കുക. അതിനു ശേഷം ആവശ്യമുള്ള വലിപ്പത്തിൽ ഇവ കട്ട് ചെയ്ത് എടുക്കാം. പിന്നീട് ഒരു ചീനച്ചട്ടി അടുപ്പത്തു വെച്ച് സ്നാക്ക് വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ മുറിച്ചു വെച്ച മാവിന്റെ കൂട്ട് അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്.

ഇത് എണ്ണയിൽ കിടന്ന് നല്ലതുപോലെ ക്രിസ്പ്പായി വരുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ അവൽ സ്നാക്ക് റെഡിയായി കഴിഞ്ഞു. വളരെ കുറച്ച് ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു സ്നാക്കാണ് ഇത്. മാത്രമല്ല ഈ ഒരു സ്നാക്കിൽ ആവശ്യാനുസരണം ഇഷ്ടമുള്ള ചേരുവകൾ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. കുട്ടികൾക്കെല്ലാം തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു സ്നാക്കായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like