ചെറുപയർ ഫ്രീസറിൽ എടുത്ത് വെക്കൂ,ഗ്യാസും സമയവും ലാഭം.!! | Easy Kitchen Tips Malayalam

Easy Kitchen Tips Malayalam : വീട്ടമ്മമാർ എന്നും പുതിയ പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ട് ഇരിക്കുകയാണ്. വർഷങ്ങൾ എടുത്താണ് ഓരോ വീട്ടമ്മയും ഓരോ കാര്യങ്ങൾ പഠിക്കുന്നത്. ഒരുപാട് അബദ്ധങ്ങൾ പറ്റുന്ന ഒരു ഇടമാണ് അടുക്കള. ഈ അബദ്ധങ്ങൾ കാരണം ചില നഷ്ടങ്ങളും ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് പുതിയതായി അടുക്കളയിൽ കയറി പാചകം തുടങ്ങുന്ന സ്ത്രീകൾക്ക്. എന്നാൽ ചില കുറുക്ക് വഴികൾ അറിഞ്ഞാൽ ഒരു പരിധി വരെ ഈ നഷ്ടങ്ങൾ ഒഴിവാക്കാം.

താഴെ കാണുന്ന വീഡിയോയിൽ ഈ നഷ്ടങ്ങൾ ഒഴിവാക്കാൻ ഉള്ള നുറുങ്ങു വിദ്യകൾ മാത്രമല്ല കാണിക്കുന്നത്. മറിച്ച് ഓരോ വീട്ടമ്മയുടെയും സമയം ലാഭിക്കാൻ ഉള്ള വിദ്യകളും കാണിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ സമയം മാത്രമല്ല ലാഭം. മറിച്ച് ഗ്യാസും ലാഭിക്കാൻ കഴിയും.

ഇപ്പോൾ നമ്മുടെ നാട്ടിൽ ചക്കപഴത്തിന്റെ സീസൺ ആണ്. ചക്ക പഴം ഫ്രിഡ്ജിൽ എടുത്തു വച്ചാൽ പെട്ടെന്ന് തന്നെ അത്‌ കേടു വരും. എന്നാൽ ഇതിലെ വെള്ളത്തിന്റെ അംശം ഒന്നുമില്ലാതെ ഒരു സിപ് ലോക്ക് കവറിൽ എടുത്തു വച്ചാൽ അധികം നാൾ സൂക്ഷിച്ച് വയ്ക്കാൻ സാധിക്കും. ഈ കവറിലേക്ക് അൽപം തേനും കൂടി ഒഴിച്ചു വച്ചാൽ ഒരു വർഷം വരെ ഇവ കേട് കൂടാതെ സൂക്ഷിക്കാൻ സാധിക്കും.

ഇനി മുതൽ ചെറുപയർ വെള്ളത്തിൽ കുതിർത്ത് വയ്ക്കാൻ മെനക്കെടുകയേ വേണ്ട. ഒരു പാത്രത്തിൽ ചെറുപയറും വെള്ളവും കൂടി വയ്ക്കുക. കട്ടയായി ഇരിക്കുന്ന ചെറുപയർ കുക്കറിൽ കട്ടയോടെ തന്നെ ഇട്ടു വച്ചിട്ട് ഉപ്പും ഇട്ട് മീഡിയം തീയിൽ ഒരു വിസ്സിൽ വേവിച്ചാൽ മതി. സാധാരണ ചെറുപയർ വേവിക്കുന്നതിന്റെ പകുതി സമയം മാത്രം മതി. ഇതു പോലെ മറ്റു പല നുറുങ്ങു വിദ്യകളും വീഡിയോയിൽ ഉണ്ട്.

You might also like