പ്രശസ്ത സംവിധായകൻ പ്രിയദർശൻ്റെയും അഭിനയത്രി ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. ചലച്ചിത്ര രംഗത്ത് ഇപ്പോൾ നിറ സാന്നിധ്യമായിരിക്കുന്ന കല്യാണി അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായാണ് സിനിമയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. അഭിനയത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമായ കല്യാണി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്. ഇപ്പോഴിതാ
താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. ആർക്കും ഒറ്റനോട്ടത്തിൽ ഇത് കല്യാണി ആണെന്ന് മനസ്സിലാവാത്ത രീതിയിലുള്ള മേക്കോവറിൽ ആണ് താരം എത്തിയിരിക്കുന്നത്. കിടിലൻ മേക്കോവറിലുള്ള ഏതാനും പുതിയ ചിത്രങ്ങളും കല്യാണി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി കല്യാണി സോഷ്യൽ മീഡിയയിൽ വരാറുള്ളതാണ്
അത്തരത്തിൽ പങ്കുവച്ച ചിത്രങ്ങൾ ആണ് ഇത്. നീളൻ മുടി മുഴുവൻ ചുരുട്ടി ആർക്കും ഒറ്റനോട്ടത്തിൽ ഫോട്ടോയിലുള്ളത് കല്യാണിയാണെന്ന് തിരിച്ചറിയാൻ പോലും സാധിക്കത്ത രീതിയിലുള്ള ചിത്രങ്ങളാണ് താരം പങ്കു വച്ചിട്ടുള്ളത്. കല്യാണിയുടെ ചിത്രങ്ങൾക്ക് താഴെ, കണ്ടിട്ട് ആളെ മനസ്സിലാകുന്നില്ല എന്നാണ് ദുൽഖർ സൽമാൻ കമന്റായി പോസ്റ്റ് ചെയ്തിട്ടുള്ളത്. താര പുത്രിയുടെ ചിത്രങ്ങൾക്ക് താഴെ നിരവധി താരങ്ങളും ആരാധകരും ആണ് ആശംസകൾ അറിയിച്ച്
എത്തിട്ടുള്ളത്. തെലുങ്ക് ചിത്രം ‘ഹലോ’യിലൂടെയാണ് കല്യാണി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം മലയാളത്തിൽ ദുൽഖറിനൊപ്പം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലും അഭിനയിച്ചു. ഇരുകൈയും നീട്ടി ആണ് മലയാളി പ്രേക്ഷകർ താരപുത്രിയെ സ്വീകരിച്ചത്. പിന്നീട് ബ്രഹ്മാണ്ട ചിത്രമായ മരക്കാരിലും ഒരു ഗാനരംഗത്തിലും കല്യാണി എത്തിയിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയമാണ കല്യാണിയുടെതായി ഇനി പുറത്തിറങ്ങാനുള്ളത്.