കുക്കറിൽ ഈ സൂത്രം ചെയ്തു നോക്കൂ ഗ്ലാസ് ഉണ്ടെങ്കിൽ വെറുതെയാവില്ല.!!| Cooker With Glass Kitchen Tips Malayalam

Cooker With Glass Kitchen Tips Malayalam : വീട്ടമ്മമാർക്കും പാചകലോകത്തെ തുടക്കക്കാർക്കും വളരെയേറെ ഉപകാരപ്രദമായ കുറച്ച് ടിപ്സുകളാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. കുഞ്ഞു കുഞ്ഞു ടിപ്സുകളാണെങ്കിൽ പോലും ചില സമയങ്ങളിൽ ഇവയെല്ലാം വളരെ പ്രയോജനപ്രദമായി വരാറുണ്ട്. തക്കാളി വച്ചാണ് ആദ്യത്തെ ടിപ്പ്. നമ്മുടെയെല്ലാം അടുക്കളയിൽ നിത്യേന കാണാറുള്ള തക്കാളി നമ്മൾ അമിതമായി വാങ്ങി വെക്കാറില്ല.

അത് പെട്ടെന്ന് തന്നെ അളിഞ്ഞ് പോവുകയോ പുഴു വരുകയോ ചെയ്യും. കുറഞ്ഞ വിലക്കൊക്കെ തക്കാളി കിട്ടിയാൽ ഇനി നിങ്ങൾക്ക് അധികമായി വാങ്ങി കേടുവരാതെ സൂക്ഷിക്കാം. അതിനായി നമ്മൾ എടുക്കുന്നത് വെളിച്ചെണ്ണയാണ്. തക്കാളി ഓരോന്നായി എടുത്ത് അതിന്റെ ഞെട്ടിന്റെ ഭാഗത്ത് വെളിച്ചെണ്ണ പുരട്ടിക്കൊടുക്കുക. വിരൽത്തുമ്പിൽ

അൽപ്പം വെളിച്ചെണ്ണ പുരട്ടി തേച്ച് കൊടുത്താൽ മതിയാവും. അതുകൊണ്ട് തന്നെ ഈ തക്കാളി പെട്ടെന്ന് ചീഞ്ഞ് പോവാതിരിക്കുകയും നല്ല ഫ്രഷ് ആയിരിക്കുകയും ചെയ്യും. വെളിച്ചെണ്ണ പുരട്ടിയ തക്കാളി ഫ്രിഡ്ജിൽ വെക്കുകയോ പുറത്ത് വെക്കുകയോ ചെയ്താലും കേടാവാതെ സൂക്ഷിക്കാം. അടുത്തത് ഉള്ളി വച്ചുള്ള ഒരു ടിപ്പാണ്. നമുക്കറിയാം ചില സമയങ്ങളിൽ ധാരാളം ചെറിയുള്ളിയും വെളുത്തുള്ളിയുമെല്ലാം തൊലി കളയേണ്ടതായി വരാറുണ്ട്.

വീട്ടിൽ എന്തെങ്കിലും പരിപാടികൾ ഉണ്ടാകുമ്പോഴും ഉള്ളികൾ ധാരാളം ആവശ്യമുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോഴുമെല്ലാം ധാരാളം ഉള്ളികൾ തൊലി കളയേണ്ടതായി വരാറുണ്ട്. ഉള്ളി തൊലി കളഞ്ഞെടുക്കാൻ ധാരാളം ടിപ്സുകളുണ്ടെങ്കിലും അതിൽ ഏറ്റവും എളുപ്പത്തിലുള്ള ഒരു ടിപ്പാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.
ഈ ടിപ്പ് എന്താണെന്നറിയാനും മറ്റു അടുക്കള ടിപ്സുകൾ പരിചയപ്പെടുന്നതിനുമായി വീഡിയോ കാണുക.

You might also like