എത്ര അഴുക്ക് പിടിച്ച ചവിട്ടിയും കിച്ചൻ ടവ്വലും ഇനി എളുപ്പത്തിൽ ക്ലീൻ ചെയ്യാം.!! |Cleaning Tips Doormats And KitchenTowel

Whatsapp Stebin

Cleaning Tips Doormats And KitchenTowel: അടുക്കളയിലെ ജോലികൾ എളുപ്പത്തിലാക്കാനും വേഗം ചെയ്യാനും ചില അടുക്കള നുറുങ്ങുകൾ കൂടിയേ തീരു. അത്തരത്തിൽ ഉള്ള അറിവുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്നത് പല വീട്ടമ്മമാർക്കും വളരെ ഉപകാരപ്പെടും. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു കിച്ചൻ ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

കിച്ചൻ ബാത്ത്റൂം ടവ്വൽ, ചവിട്ടി എന്നിവ എപ്പോഴും ഉപയോഗിക്കുന്നതു കൊണ്ട് തന്നെ ഇതൊക്കെ ഏറ്റവും വേഗത്തിൽ അഴുക്കു പിടിക്കുന്നത്. ഇങ്ങനെ വൃത്തികേടായാൽ പിന്നെ ക്ലീൻ ചെയ്യാൻ ഒത്തിരി ബുദ്ധിമുട്ടാണ്. എന്നാൽ അത് മഴക്കാലത്ത് കൂടിയാണെങ്കിലോ ഉണങ്ങാനും ബുദ്ധിമുട്ട് അതിൽ നിന്നൊക്കെ ഒരു പരിഹാരമാർഗമാണ് ഇനി പറയാൻ പോകുന്നത്.

ചവിട്ടിയാണ് കഴുകുന്നത് എങ്കിൽ കുറച്ച് വെള്ളം, സോപ്പ് പൊടി, ഉപ്പ്, എന്നിവ നന്നായി മിക്സ് ചെയ്ത് അതൊരു ബക്കറ്റിലേക്ക് ഒഴിച്ചശേഷം നല്ല തിളച്ച വെള്ളം അതിൽ ഒഴിച്ചു കൊടുക്കുക.അതിലേക്ക് ചവിട്ടി മുക്കിവയ്ക്കുക ഒപ്പം ഒരു കോലുകൊണ്ട് നന്നായി ഇളക്കി കൊടുക്കുക. അപ്പോൾ മാത്രമേ പൂർണമായും ചെളി മാറുകയുള്ളൂ, ഏകദേശം ഒരു മണിക്കൂർ അങ്ങനെ മുക്കി വച്ചതിനു ശേഷം ചവിട്ടി സാധാരണ

വെള്ളത്തിൽ കഴുകി വാഷിംഗ് മെഷീനിൽ ഒന്നുകൂടി കഴുകി എടുത്തു കഴിഞ്ഞാൽ ഇത് വീടിന്റെ ഉള്ളിൽ തന്നെ നമുക്ക് ഉണക്കിയെടുക്കാൻ സാധിക്കും വളരെയധികം ക്ലീനായി കിട്ടുകയും ചെയ്യും. മഴ സമയത്ത് കൂടെ ആണെങ്കിൽ ഇത് വളരെ അധികം ഉപകാരപ്പെടും. എങ്ങനെയാണെന്നും കൂടുതൽ അറിവുകളും വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് കണ്ടു നോക്കൂ.. credit : Ansi’s Vlog

Rate this post
You might also like