ഓവൻ ഇല്ലാതെ തന്നെ അടിപൊളി കേക്ക് വീട്ടിൽ തയ്യാറാക്കാം.!!ആദ്യമായി ട്രൈ ചെയ്യുന്നവരെ പോലും ഞെട്ടിച്ച കേക്ക് റെസിപ്പി.വേഗം തയ്യാറാകൂ. | Cake Baking Without Oven Recipe

Cake Baking Without Oven Recipe : കേക്കില്ലാത്ത ആഘോഷങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ വളരെ കുറവാണ് എന്ന് വേണം പറയാൻ. അതുകൊണ്ടുതന്നെ മിക്ക ആളുകളും വീട്ടിൽ തന്നെ കേക്ക് ഉണ്ടാക്കി പരീക്ഷിച്ചു നോക്കുകയും ചെയ്യുന്നുണ്ട്. വളരെ രുചികരമായ റെഡ് വെൽവെറ്റ് കേക്ക് ഓവൻ ഇല്ലാതെ തന്നെ എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.ഈയൊരു കേക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ക്രീം ചീസ് ഉണ്ടാക്കണം. അതിനായി കാൽ കപ്പ് പാലിലേക്ക് അര ടീസ്പൂൺ അളവിൽ വിനിഗർ ഒഴിച്ച് മാറ്റിവയ്ക്കണം. അതിനുശേഷം

കേക്കിന്റെ ബാറ്ററാണ് തയ്യാറാക്കി എടുക്കേണ്ടത്.ആദ്യം ഒരു കപ്പ് മൈദ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ലൈറ്റ് കൊക്കോ പൗഡർ, അര ടീസ്പൂൺ ബേക്കിംഗ് സോഡാ ,ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ഇട്ടുകൊടുത്ത ശേഷം അരിച്ചെടുത്ത് മാറ്റിവയ്ക്കണം. ശേഷം ബീറ്റർ എടുത്ത് അതിലേക്ക് നാലു മുതൽ അഞ്ചു വരെ മുട്ട പൊട്ടിച്ചൊഴിക്കാം മുട്ട നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കണം. മുട്ടയിലേക്ക് ഒരു ടീസ്പൂൺ അളവിൽ വാനില എസൻസ് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇത് നല്ല ക്രീം രൂപത്തിൽ ആയി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് പൊടിച്ചുവച്ച പഞ്ചസാര കൂടി ചേർത്തു കൊടുക്കണം.

അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ സൺഫ്ലവർ ഓയിൽ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ബാറ്റർ നല്ലതുപോലെ ഫ്ളഫിയായി വന്നു കഴിഞ്ഞാൽ അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ശേഷം തയ്യാറാക്കി വെച്ച മൈദയുടെ കൂട്ട് കുറേശ്ശെയായി ഇട്ടുകൊടുത്ത് ഇളക്കി മിക്സ് ചെയ്യണം. അതിലേക്ക് റെഡ് ഫുഡ് കളർ കൂടി ചേർത്തു കൊടുക്കാം.അടി കട്ടിയുള്ള ഒരു പാത്രം ചൂടാക്കാനായി അടുപ്പത്ത് വയ്ക്കണം. പാത്രം ചൂടായി വരുമ്പോൾ ബേക്കിംഗ് ട്രേയിൽ ബട്ടർ പേപ്പർ കട്ട് ചെയ്ത് വെച്ച് അതിലേക്ക് തയ്യാറാക്കി വെച്ച ബാറ്റർ ഒഴിച്ചു കൊടുക്കാം. കേക്ക് നല്ലതുപോലെ ബേക്ക് ആയി കഴിഞ്ഞാൽ അത് മാറ്റിവെച്ച് മുകൾഭാഗം കട്ട് ചെയ്ത് എടുക്കണം.

കേക്കിലേക്ക് ആവശ്യമായ വിപ്പിങ് ക്രീമിൽ മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്ത് ബീറ്റ് ചെയ്ത് മാറ്റിവയ്ക്കണം. കട്ട് ചെയ്തെടുത്ത കേക്ക് മിക്സിയുടെ ജാറിൽ എടുത്ത് പൊടിച്ച് വെക്കേണ്ടതുണ്ട്. അതിനുശേഷം ഒരു ലെയർ കേക്കിന് മുകളിലായി അല്പം പഞ്ചസാര സിറപ്പ് ഒഴിച്ച് ക്രീം തേച്ചു കൊടുക്കാം. മുകളിൽ ഒരു ലയർ കൂടി സെറ്റ് ചെയ്ത് ക്രീം മുഴുവനായും ചുറ്റും സെറ്റ് ചെയ്തു കൊടുക്കാം. അവസാനം പൊടിച്ചു വെച്ച കേക്കിന്റെ ബാക്കി കൂടി ഇട്ടുകൊടുത്ത് കേക്ക് ഡെക്കറേറ്റ് ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like